Posted On
date_range Updated On
date_range പവൻ കുമാർ കപൂർ യു.എ.ഇയിലെ പുതിയ ഇന്ത്യൻ അംബാസഡർ
ദുബൈ: യു.എ.ഇയിലെ പുതിയ ഇന്ത്യൻ സ്ഥാനപതിയായി പവൻ കുമാർ കപൂർ നിയുക്തനായി. 1990 കേഡർ െഎ.എഫ്.എസ് ഉദ്യോഗസ്ഥനായ ഇദ്ദേഹം വൈകാതെ അബൂദബി എംബസിയിൽ ചുമതലയേൽക്കുമെന്ന് ഇന്ത്യൻ വിദേശകാര്യ മന്ത്രാലയം വ്യക്തമാക്കി. 2016 ഒക്ടോബർ മുതൽ യു.എ.ഇ അംബാസിഡർ പദവി വഹിക്കുന്ന നവ്ദീപ് സിങ് സുരി അടുത്ത മാസം സ്ഥാനമൊഴിയും.
മൂന്നു വർഷമായി ഇസ്രായേലിലെ ഇന്ത്യൻ സ്ഥാനപതിയായി പ്രവർത്തിച്ചു വരികയായിരുന്നു പവൻ കുമാർ. െഎ.െഎ.എം അഹമ്മദാബാദിൽ നിന്ന് എം.ബി.എയും ലണ്ടൻ സ്കൂൾ ഒാഫ് ഇക്കണോമിക്സിൽ നിന്ന് ഇൻറർനാഷനൽ പൊളിറ്റിക്കൽ ഇക്കണോമിയിൽ ബിരുദാനന്തര ബിരുദവും നേടിയിട്ടുള്ള പവൻ കുമാർ മോസ്കോ, ലണ്ടൻ, ജനീവ എന്നിവിടങ്ങളിലെ ഇന്ത്യൻ നയതന്ത്ര കാര്യാലയങ്ങളിലും പ്രധാനമന്ത്രിയുടെ ഒാഫിസിലും പ്രവർത്തിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.