അജ്മാന്‍: അജ്മാന്‍ നഗരത്തോട് ചേര്‍ന്ന് കിടക്കുന്ന ഒഴിഞ്ഞ നിലങ്ങള്‍ വാഹന പാർക്കിങ് സ്ഥലകളാക്കാന് ഉടമകള്‍ക്ക് അവസരം നല്‍കുന്നു.
അജ്മാന്‍ നഗരസഭ ആസൂത്രണ വകുപ്പാണ് ഈ നിര്‍ദേശം മുന്നോട്ട് വെച്ചത്. എമിറേറ്റിലെ പ്രധാനപ്പെട്ട സ്ഥലങ്ങളില്‍ വര്‍ധിച്ച ഗതാഗത കുരുക്ക് സംബന്ധമായ പരാതികളുടെ അടിസ്ഥാനത്തിലാണ് നടപടി. നഗരത്തോട് ചേര്‍ന്ന് ഒഴിഞ്ഞു കിടക്കുന്ന കെട്ടിടങ്ങള്‍ പണിയാത്ത സ്ഥലങ്ങളുടെ ഉടമകള്‍ക്ക് ഇത്തരം സ്ഥലങ്ങളില്‍ കാര്‍ പാര്‍ക്കിങ് സൗകര്യമൊരുക്കാന്‍ അനുവദിക്കും. തിരക്കേറിയ പ്രദേശങ്ങളില്‍ പണം നല്‍കിയാലും വാഹനം പാര്‍ക്ക് ചെയ്യാന്‍ സൗകര്യപ്രദമായ സ്ഥലം ലഭിക്കാത്ത സാഹചര്യത്തില്‍ വാഹന ഉടമകള്‍ക്ക് ഇത്തരം സ്ഥലങ്ങള്‍ ഉപയോഗപ്പെടുത്താന്‍ കഴിയും. എന്നാല്‍ സാധാരണ പാര്‍ക്കിങ് സ്ഥലത്തേക്കാള്‍ കൂടുതല്‍ തുക ഇത്തരം സ്ഥലങ്ങളില്‍ നല്‍കേണ്ടിവരും. കൂടുതല്‍ സൗകര്യങ്ങള്‍ ഒരുക്കുന്നതോടെ വാഹന ഉടമകളുടെ വിലപ്പെട്ട സമയം ലാഭിക്കാന്‍ കഴിയും.
ഒഴിഞ്ഞു കിടക്കുന്ന സ്ഥലമുള്ളവർക്ക് വരുമാന മാര്‍ഗവുമാകും. ഈ തീരുമാനം നഗരത്തിലെ ഗതാഗത കുരുക്ക് കുറയ്ക്കാനും താമസക്കാര്‍ക്ക് കൂടുതല്‍ സൗകര്യമൊരുക്കാനും വഴിയൊരുക്കുമെന്ന് അജ്മാന്‍ നഗരസഭാ പശ്ചാത്തല വികസനം വകുപ്പ് എക്സിക്യുട്ടീവ് ഡയറക്ടര്‍ ഡോ: മുഹമ്മദ് ബിന്‍ ഒമൈര്‍ പറഞ്ഞു.
ഇത്തരത്തില്‍ ഒഴിഞ്ഞ് കിടക്കുന്ന ഭൂമിയുള്ളവരെ നേരിട്ട് കണ്ടു പ്രത്യേക ആവശ്യകതകൾ സാഹചര്യം ബോധ്യപ്പെടുത്തി സാധ്യതകളെ വേണ്ട വിധം ഉപയോഗപ്പെടുത്താന്‍ സഹായിക്കുമെന്നും അദ്ദേഹം പറഞ്ഞു. വാഹനങ്ങള്‍ വർധിച്ചതോടെ സൗകര്യമായി പാര്‍ക്ക് ചെയ്യാന്‍ കഴിയാതെ ബുദ്ധിമുട്ടുന്നവര്‍ക്ക് ഈ തീരുമാനം ഉപകാരപ്രദമായിരിക്കും.
അജ്മാനിലെ പ്രധാനപ്പെട്ട നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ നടക്കുന്നതും ജനസാന്ദ്രതയേറിയതുമായ മേഖലകളായ റുമൈല, നഖീല്‍, ലുവൈറ, നുഐമിയ, റാഷിദിയ തുടങ്ങിയ പ്രദേശങ്ങളിലാണ് തുടക്കത്തില്‍ ഈ പദ്ധതി നടപ്പിലാക്കുക.
കെട്ടിടത്തോട് ചേര്‍ന്ന് ആവശ്യത്തിനു പാര്‍ക്കിങ് സൗകര്യമില്ലാത്തതിനാല്‍ ഇത്തരം ഒഴിഞ്ഞ പ്രദേശങ്ങളെ ആശ്രയിക്കുന്ന താമസക്കാര്‍ക്ക് പണം നല്‍കി പാര്‍ക്ക് ചെയ്യേണ്ടി വരുമെന്നത് ഏറെ േക്ലശകരമാകും. കെട്ടിടങ്ങള്‍ വര്‍ധിച്ചതോടെ വാഹനങ്ങള്‍ പാര്‍ക്ക് ചെയ്യാനുള്ള സൗകര്യങ്ങള്‍ ചുരുങ്ങി വന്നതോടെ പലരും ഇത്തരം ഒഴിഞ്ഞ സ്ഥലങ്ങളിലാണ് വാഹനം പാര്‍ക്ക് ചെയ്യുന്നത്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.