Posted On
date_range Updated On
date_range പാലക്കാട് സ്വദേശി അബുദാബിയിൽ വാഹനാപകടത്തിൽ മരിച്ചു
അബുദാബി : അബുദാബിയിൽ വാഹനാപകടത്തിൽ പാലക്കാട് സ്വദേശി മരിച്ചു. വല്ലപ്പുഴ കാണിത്തോടി കുഞ്ഞിമുഹമ്മദ് ഹാജി യുടെ മകൻ സുബൈർ എന്ന ബാബു (42) ആണ് മരിച്ചത്.
അബുദാബിയിൽ ഉണ്ടായ വാഹനാപകടത്തിൽ മരിച്ചു. സുബൈർ ഓടിച്ച കാറിന് പിന്നിൽ മറ്റൊരു വാഹനം ഇടിച്ചായിരുന്നു അപകടം. ഭാര്യ: ഷെരീഫ. രണ്ട് മക്കളുണ്ട്. മാതാവ് :ഖദീജ. സുഹൈൽ, സുബൈദ എന്നിവർ സഹോദരങ്ങളാണ്.
അബുദാബി കെ.എം.സി.സി ലീഗൽ വിങ്ങിന്റെ നേതൃത്വത്തിൽ നടപടി ക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിൽ കൊണ്ടുപോയി. ഖബറടക്കം ശനിയാഴ്ച വല്ലപ്പുഴ അപ്പംകണ്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.