പാലച്ചിറ വെൽഫെയർ അസോസിയേഷൻ നടത്തിയ ഇഫ്താർ സംഗമം
ദുബൈ: തിരുവനന്തപുരം ജില്ലയിലെ വർക്കല- പാലച്ചിറ നിവാസികളുടെ ദുബൈയിലെ കൂട്ടായ്മയായ പാലച്ചിറ വെൽഫെയർ അസോസിയേഷൻ ദുബൈ കമ്മിറ്റിയുടെ നേതൃത്വത്തിൽ ഇഫ്താർ സംഗമം നടത്തി. പ്രസിഡന്റ് സജാദ് ഹകീമിന്റെ അധ്യക്ഷതയിൽ നടന്ന യോഗത്തിൽ സെക്രട്ടറി ഫാമി ഷംസുദ്ദീൻ പ്രവർത്തന റിപ്പോർട്ട് അവതരിപ്പിച്ചു. ട്രഷറർ ജസീം ജലീൽ നന്ദി അറിയിച്ചു.
യു.എ.ഇ ഗോൾഡൻ വിസ ലഭിച്ച അംഗങ്ങളെ യോഗത്തിൽ ആദരിച്ചു. തുടർന്നു നടന്ന പ്രാർഥനക്ക് അഫ്സൽ സൈഫ് നേതൃത്വം നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.