Posted On
date_range Updated On
date_range അജ്മാനിൽ പെയ്ഡ് പാർക്കിങ് കൂടുതൽ ഇടങ്ങളിലേക്ക്
അജ്മാൻ: എമിറേറ്റിൽ കൂടുതൽ മേഖലകളിൽ കൂടി പെയ്ഡ് പാർക്കിങ് സൗകര്യം ഏർപ്പെടുത്തി. പ്രധാന മൂന്ന് റോഡുകളിൽ ഞായറാഴ്ച മുതൽ പെയ്ഡ് പാർക്കിങ് അനുവദിച്ചതായി അജ്മാൻ മുനിസിപ്പാലിറ്റി അറിയിച്ചു. അജ്മാൻ റിങ് റോഡ്, കോളജ് സ്ട്രീറ്റ്, ഇമാം അൽ ഷാഫി സ്ട്രീറ്റ് എന്നീ റോഡുകളിലാണ് പുതുതായി പെയ്ഡ് പാർക്കിങ് അനുവദിച്ചത്. അൽ സഫീർ മാൾ, അൽ ഇത്തിഹാദ് മോസ്ക് എന്നിവ ഉൾപ്പെടെ നിരവധി പ്രമുഖ ഹൈപ്പർമാക്കറ്റുകളിലേക്കും സൂപ്പർമാർക്കറ്റുകളിലേക്കുമുള്ള റോഡുകളാണിത്. ഇവിടങ്ങളിലെ അനധികൃത പാർക്കിങ്ങുമായി ബന്ധപ്പെട്ട തർക്കങ്ങൾ ഒഴിവാക്കുന്നതിന് നിയന്ത്രണം സഹായകമാവും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.