Posted On
date_range Updated On
date_range പി.എ. ഇബ്രാഹിം ഹാജി അനുസ്മരണ സമ്മേളനം ഞായറാഴ്ച
ദുബൈ: മിഡില്‍ ഈസ്റ്റിലെ പ്രമുഖ വ്യവസായിയും പെയ്സ് ഗ്രൂപ് സ്ഥാപക ചെയർമാനുമായ ഡോ. പി.എ. ഇബ്രാഹിം ഹാജിയുടെ സ്മൃതി സമ്മേളനം ഡിസംബർ 15 ഞായറാഴ്ച രാത്രി എട്ടിന് അബു ഹൈൽ കെ.എം.സി.സി പി.എ. ഇബ്രാഹിം ഹാജി ഓഡിറ്റോറിയത്തിൽ നടക്കും.
കെ.എം.സി.സി കേന്ദ്ര, സംസ്ഥാന നേതാക്കൾ, പ്രമുഖ വ്യക്തിത്വങ്ങൾ, സാമൂഹിക, സാംസ്കാരിക, വിദ്യാഭ്യാസ രംഗത്തെ നായകന്മാർ, മാധ്യമ പ്രവർത്തകർ തുടങ്ങിയവർ പങ്കെടുക്കുമെന്ന് ദുബൈ കെ.എം.സി.സി കാസർകോട് ജില്ല കമ്മിറ്റി പ്രസിഡന്റ് സലാം കന്യപ്പാടി, ജനറൽ സെക്രട്ടറി ടി.ആർ ഹനീഫ്, ട്രഷറർ ഡോ. ഇസ്മായിൽ എന്നിവർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.