ഉമ്മുല്‍ഖുവൈന്‍: മരുഭൂമിയിലൂടെ ചാഞ്ഞും ചെരിഞ്ഞും പോകുന്ന കപ്പൽ ഹൈപ്പർ ലൂപ്പ് പോലെ പറക്കുന്ന ഒരിടമുണ്ട് ഉമ്മുൽഖുവൈനിൽ. ലബ്സ ഒട്ടക മൽസര കേന്ദ്രം. മനുഷ്യരെക്കാൾ സ്നേഹത്തോടെ പുറത്തു യന്ത്രചാട്ടകൾ വീഴ്ത്തുന്ന അടിയുടെ താളത്തിൽ ഒട്ടകങ്ങൾ പായുേമ്പാൾ കണ്ടു നിൽക്കുന്നവർക്ക് ഹരമാകും. ഫലാജുല്‍ മുഅല്ല റോഡില്‍ കാബിറിന് ശേഷം സ്ഥിതി ചെയ്യുന്ന സ്ഥലമാണ് ലബ്സ. തനി ഗ്രാമം, അംബരച്ചുമ്പികളായ കെട്ടിടങ്ങള്‍ ഇവിടെ കാണില്ല. മേത്തരം ഒട്ടകങ്ങളെ പരിശീലിപ്പിച്ച് പരമ്പരാഗത രീതികളെ പരിഗണിച്ച്കൊണ്ട് ഇന്നും കായിക പ്രേമികള്‍ക്ക് ഹരമാകുന്ന വിധമാണ് മൽസരങ്ങൾ നടത്തുക. സൗദി, ഒമാന്‍, കുവൈറ്റ് തുടങ്ങിയ രാജ്യങ്ങളില്‍ നിന്നും മല്‍സരങ്ങള്‍ക്കായി ആളുകള്‍ ഇവിടെ ഒട്ടകങ്ങളുമായി എത്താറുണ്ട്. ട്രെയിലര്‍ വഴിയാണ് ഒട്ടകങ്ങളെ അയല്‍ രാജ്യങ്ങളില്‍ നിന്നും ഇമാറാത്തിലേക്ക് എത്തിക്കുന്നത്. ഉഷ്ണ കാങ്ങളില് അതിരാവിലെ തന്നെ മല്‍സരം തുടങ്ങാറുണ്ട്.
വിവാഹ ആഘോഷത്തിെൻറ ഭാഗമായി ചിലര്‍ ഒട്ടകയോട്ട മല്‍സരങ്ങള്‍ സംഘടിപ്പിക്കാറുമുണ്ട്. പണക്കാർ മാത്രമല്ല ഇൗ കേന്ദ്രത്തെ ചുറ്റിപ്പറ്റിക്കഴിയുന്നത്. ദൂരെ ദിക്കുകളില്‍ പോയി പുല്ലുകള്‍ അരിഞ്ഞെടുത്ത് ഒട്ടകങ്ങള്‍ക്ക് തീറ്റയൊരുക്കി ഉപജീവനം കണ്ടെത്തുന്നവരും ഇവിടെയുണ്ട്. മാസത്തില്‍ രണ്ട് തവണകളായാണ് മല്‍സരം നടക്കുന്നതെന്ന് ബംഗ്ലാദേശ് സ്വദേശിയായ മുജീബ് പറഞ്ഞു. 43 വര്‍ഷമായി ഒട്ടക സഫാരിയിലാണ് മുജീബിെൻറ ജീവിതം. കളങ്ങള്‍ ഒരുക്കുന്നതും ഓട്ടമല്‍സര സമയത്ത് വേണ്ട ഒരുക്കങ്ങള്‍ നടത്തുന്നതും മുജീബ് അടക്കമുള്ള മൂന്നംഗ സംഘമാണ്. ഒക്ടോബറിൽ ഇവിെട തുടങ്ങുന്ന മൽസരങ്ങൾ മാര്‍ച്ച് വരെ നീളും. ഒട്ടകങ്ങള്‍ക്കായി പ്രത്യേകം സജ്ജമാക്കിയ ഷെഡുകളിലാണ് ഇവയെ താമസിപ്പിച്ച് പരിപാലിക്കുന്നത്. നാല് പ്രായ പരിധികൾ നിശ്ചയിച്ചാണ് ഒട്ടകങ്ങളെ കളത്തിലിറക്കുന്നത്. രണ്ട്, മൂന്ന്, നാല്, അഞ്ച് വയസ്സുകളുള്ള ഒട്ടകങ്ങളെ യഥാക്രമം രണ്ട്, മൂന്ന്, നാല്, ആറ് കിലോമീറ്ററുകള്‍ ആണ് ഒാടിക്കാറ്. അനേകം പേര്‍ക്ക് ഒരുമിച്ചിരുന്ന് മല്‍സരം വീക്ഷിക്കാവുന്ന തരത്തിൽ ശീതീകരിച്ച വലിയ മുറിയിലാണ് കാണികൾ ഇരിക്കുന്നത്. പണ്ട് മണല്‍ തിട്ടകളിലായിരുന്നു കാഴ്ചക്കാർ സ്ഥാനം പിടിച്ചിരുന്നത്. ബാറ്ററിയില്‍ പ്രവര്‍ത്തിക്കുന്ന ചെറിയ തരം മോട്ടോറുകളില്‍ ചാട്ടകള്‍ ഘടിപ്പിച്ചാണ് മൽസരത്തിനിടെ ഒട്ടകങ്ങളെ തെളിക്കുന്നത്. ട്രാക്കിന് സമാന്തരമായി നിർമ്മിച്ച റോഡിലൂടെ പായിക്കുന്ന വാഹനങ്ങളിലിരുന്ന് ഇൗ ചാട്ടകളെ ഉടമസ്ഥർ നിയന്ത്രിക്കും. ഹൈടെക് അടിയുടെ അകമ്പടിയിൽ ആദ്യം പാഞ്ഞെത്തുന്ന ഒട്ടകമാണ് ജേതാവ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.