ഓർമ വനിത വേദിയും ഷീ ക്ലബും സംയുക്തമായി സംഘടിപ്പിച്ച സ്കിൽ ഡെവലപ്മെന്റ് ട്രെയിനിങ്​ വർക്​ ഷോപ്പ്

ഓർമ വനിതാ വേദി–ഷീ ക്ലബ്; പരിശീലന ശിൽപശാല

ദുബൈ: വനിതകളുടെ സ്വയംപര്യാപ്തതയും സംരംഭകത്വ സാധ്യതകളും ശക്തിപ്പെടുത്തുക എന്ന ലക്ഷ്യത്തോടെ ഓർമ വനിതാ വേദിയും ഷീ ക്ലബും സംയുക്തമായി സംഘടിപ്പിച്ച സ്കിൽ ഡെവലപ്മെന്റ് ട്രെയിനിങ്​ വർക്​ ഷോപ്പ് ശ്രദ്ധേയമായി. ദെയ്‌റ വില്ലയിൽ നടന്ന പരിപാടിയിൽ വിവിധ മേഖലകളിൽ നിന്നായി നിരവധി വനിതകൾ പങ്കെടുത്തു. ശിൽപശാലയിൽ മെഴുകുതിരി നിർമാണം, തയ്യലിന്‍റെ അടിസ്ഥാന പാഠങ്ങൾ തുടങ്ങിയ വിഷയങ്ങളിൽ പ്രായോഗിക പരിശീലനം നൽകി.

സംരംഭകത്വ സാധ്യതകളെയും സ്വയംതൊഴിലിന്‍റെ പ്രാധാന്യത്തെയും കുറിച്ച് രേഷ്മ സൈനലബ്ദീൻ ക്ലാസ് നയിച്ചു. തയ്യൽ പരിശീലന സെഷന് മഞ്ജു വിജേഷ് നേതൃത്വം നൽകി. ആർട്ട് തെറാപ്പിസ്റ്റ് രേഷ്മ സൈനലബ്ദീൻ പരിപാടി ഉദ്ഘാടനം ചെയ്തു.

ഓർമ വനിതാ വേദി കൺവീനർ ജിസ്മി സനൂജ് അധ്യക്ഷത വഹിച്ചു. വനിതാ വേദി ജോ. കൺവീനർ ഷീന ദേവദാസ് സ്വാഗതവും ഖുസൈസ് മേഖല കൺവീനർ റുഖിയ കാദർ നന്ദിയും പറഞ്ഞു.

Tags:    
News Summary - Orma Women's Forum – She Club; Training Workshop

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.