ജേതാക്കൾക്ക്​ സമ്മാനം നൽകുന്നു

ഓർമ ബാഡ്മിന്റൺ: ആസിഫ്–അവിനാശ്, ഹെസ്സ–മാളവിക ജേതാക്കൾ

ദുബൈ: ഓർമ സെൻട്രൽ സ്പോർട്സ് കമ്മിറ്റിയുടെ നേതൃത്വത്തിൽ ഡി.ഐ.പി നിബ്രാസ് സ്കൂളിൽ സംഘടിപ്പിച്ച ഓർമ ബാഡ്മിന്റൺ ടൂർണമെന്റ് സമാപിച്ചു. വിവിധ മേഖലകളിൽ നിന്നായി നിരവധി താരങ്ങൾ പങ്കെടുത്ത ആവേശകരമായ ടൂർണമെന്റിൽ പുരുഷ, വനിത, ഗേൾസ്, ബോയ്സ് വിഭാഗങ്ങളിലായാണ്​ മത്സരങ്ങൾ നടന്നത്​.രാവിലെ മുതൽ രാത്രി വരെ നീണ്ടുനിന്ന മത്സരങ്ങളിൽ ആദ്യം യൂനിറ്റ് തല മത്സരങ്ങളും തുടർന്ന് മേഖലാതല മത്സരങ്ങളും അരങ്ങേറി. മേഖലാതല വിജയികളാണ് ഫൈനൽ റൗണ്ടിൽ ഏറ്റുമുട്ടിയത്. അൽഖൂസ്, ബർദുബൈ, ഖുസൈസ് മേഖലകളാണ്​ ടൂർണമെന്‍റിൽ മികവു കാട്ടിയത്​. ഓർമ മുൻ വൈസ് പ്രസിഡന്റ് ജയപ്രകാശ് ടൂർണമെന്റ് ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിജിത അധ്യക്ഷത വഹിച്ചു.

സമാപന സമ്മേളനം മിഡിൽ ഈസ്റ്റ് ഒപ്റ്റിക്കൽസ് ഉടമ ഐമൻ ഉദ്ഘാടനം ചെയ്തു. വൈസ് പ്രസിഡന്റ് ജിജിത അധ്യക്ഷത വഹിച്ചു. കെ.വി. രാജൻ, സജിത്ത് ജബലാലി, ട്രഷറർ നവാസ്, ജോ. ട്രഷറർ അനൂപ്, ജമാൽ, ബിജു വാസുദേവൻ, ധനേഷ് എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി ഷിജു ബഷീർ സ്വാഗതവും കൺവീനർ കബീർ അച്ചാരത്ത് നന്ദിയും പറഞ്ഞു.

വിജയികൾ

പുരുഷ വിഭാഗം: ജേതാക്കൾ: ആസിഫ് – അവിനാശ് (അൽഖൂസ് മേഖല), ഒന്നാം റണ്ണറപ്പ്: രമേഷ് – റിഷിൽ (ഖുസൈസ് മേഖല), രണ്ടാം റണ്ണറപ്പ്: മുഹമ്മദ് അൻസാർ – മുഹമ്മദ് അസ്‌കർ (ദേര മേഖല).

വനിത വിഭാഗം: ജേതാക്കൾ: ഖദീജ – സജ്‌ന സാബിർ (ബർദുബൈ മേഖല), ഒന്നാം റണ്ണറപ്പ്: ശ്വേത – ഫാത്തിമ ഫർസാന (ബർദുബൈ മേഖല), രണ്ടാം റണ്ണറപ്പ്: നസീമ – റുബീന (ഖുസൈസ് മേഖല).

ഗേൾസ് വിഭാഗം: ജേതാക്കൾ: ഹെസ്സ – മാളവിക (ഖുസൈസ് മേഖല), ഒന്നാം റണ്ണറപ്പ്: നിള – അമേയ (ബർദുബൈ മേഖല), രണ്ടാം റണ്ണറപ്പ്: അനുശ്രീ – ആരാധ്യ (ബർദുബൈ മേഖല).

ബോയ്സ് വിഭാഗം: ജേതാക്കൾ: മുഹമ്മദ് അയാൻ – ഇഷാൻ (ബർദുബൈ മേഖല), ഒന്നാം റണ്ണറപ്പ്: മുഹമ്മദ് അല – സാൻവിൻ (ഖുസൈസ് മേഖല), രണ്ടാം റണ്ണറപ്പ്: ആദിൽ കൃഷ്ണ – സായ് സൈജേഷ് (ദേര മേഖല).

Tags:    
News Summary - Orma Badminton: Asif-Avinash, Hessa-Malavika win

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.