Posted On
date_range Updated On
date_range അബൂദബി ഇന്ത്യൻ എംബസിയിൽ ഓപ്പൺ ഹൗസ് 29ന്
അബൂദബി: യു.എ.ഇയിലെ ഇന്ത്യൻ പ്രവാസികൾക്കായി അബൂദബി ഇന്ത്യൻ എംബസി മേയ് 29ന് ഓപ്പൺ ഹൗസ് സംഘടിപ്പിക്കുന്നു. അബൂദബിയിലെ ഇന്ത്യൻ എംബസിയിൽ ഉച്ചയ്ക്ക് രണ്ട് മുതൽ നാലു മണി വരെയാണ് ഓപ്പൺ ഹൗസ് നടക്കുക. അബൂദബി എമിറേറ്റുമായി ബന്ധപ്പെട്ട തൊഴിൽ, കോൺസുലർ, വിദ്യാഭ്യാസ, ക്ഷേമ വിഷയങ്ങൾ ഉൾപ്പെടെയുള്ള വിവിധ പരാതികളും നിർദേശങ്ങളും നേരിട്ട് എംബസി ഉദ്യോഗസ്ഥരുമായി പങ്കുവെക്കാൻ അവസരം ലഭിക്കും.
പാസ്പോർട്ട് പുതുക്കൽ, സർട്ടിഫിക്കറ്റ് അറ്റസ്റ്റേഷൻ, മറ്റ് കോൺസുലർ സേവനങ്ങൾ എന്നിവ ഓപ്പൺ ഹൗസിനിടെ ലഭ്യമാകില്ലെന്ന് എംബസി അധികൃതർ അറിയിച്ചു. വെർച്വലായി പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ അവരുടെ പരാതികളുടെയോ നിർദേശങ്ങളുടെയോ ചുരുക്കം മേയ് 27 വൈകിട്ട് മൂന്നിനകം ca.abudhabi@mea.gov.in എന്ന ഇമെയിൽ വിലാസത്തിലേക്ക് അയയ്ക്കണം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.