അബൂദബി കേരള സോഷ്യല്‍ സെന്ററില്‍ മലപ്പുറം ജില്ല ഇന്‍കാസ് കമ്മിറ്റി നടത്തിയ ഉമ്മൻ ചാണ്ടി അനുസ്മരണം
ഉമ്മന്‍ ചാണ്ടിയുടെ നാൽപതാം ചരമദിനം ആചരിച്ചു
അബൂദബി: മലപ്പുറം ജില്ല ഇന്‍കാസ് കമ്മിറ്റി ആഭിമുഖ്യത്തില്‍ മുന്‍ മുഖ്യമന്ത്രി ഉമ്മൻ ചാണ്ടിയുടെ നാല്പതാം ചരമദിനം ആചരിച്ചു. പൊതുജീവിതത്തില്‍ തന്നെ അപകീര്‍ത്തിപ്പെടുത്തിയ മുഴുവന്‍ എതിരാളികളുടെയും മനസ്സില്‍ വേദനയുടെ വിത്തുപാകിക്കൊണ്ടുള്ള അപൂര്‍വ അന്ത്യയാത്രയായിരുന്നു ഉമ്മൻ ചാണ്ടിയുടേതെന്ന് യോഗം അഭിപ്രായപ്പെട്ടു. ഏതൊരു രാഷ്ട്രീയക്കാരനും മാതൃകയാക്കേണ്ട ഒരു രാഷ്ട്രീയ സംസ്കാരം ബാക്കി വെച്ചാണ് ഉമ്മൻ ചാണ്ടി കടന്നുപോയതെന്ന് ഇന്‍കാസ് അബൂദബിയുടെ സ്റ്റേറ്റ് പ്രസിഡന്റ് യേശു ശീലന്‍ പറഞ്ഞു.
കേരള സോഷ്യല്‍ സെന്ററില്‍ നടന്ന ചടങ്ങില്‍ മലപ്പുറം ജില്ല കമ്മിറ്റി വൈസ് പ്രസിഡന്റ് മുതുവില്‍ വാപ്പു അധ്യക്ഷത വഹിച്ചു. എന്‍.പി. മുഹമ്മദാലി, താഹിര്‍ ചാവക്കാട്, മുഹമ്മദലി കല്ലൂര്‍മ്മ, നൂരിഷ കോടത്തൂര്‍, നസീര്‍ പെരുമുക്ക്, ബഷീര്‍ നന്നമുക്ക്, നൗഫല്‍ വെളിയംകോട്, റസാക്ക് എരമംഗലം, ബാസിത്, സുജിത് ശുകപുരം, അനസ് ചേലക്കടവ്, അഷ്റഫ് പോലിയോടത്ത്, മലപ്പുറം ജില്ല ഇന്‍കാസ് ജനറല്‍ സെക്രട്ടറി അഷ്റഫ് മവേറ, ബൈജു നിലമ്പൂര്‍ എന്നിവർ സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.