ദുബൈ: വിവിധ രാജ്യങ്ങളിൽ നിന്നുള്ളവരുടെ ആഘോഷമായി ഗൾഫിൽ ഓണം മാറുന്നു. പ്രമുഖ മണി എക്സ്ചേഞ്ച് സ്ഥാപനമായ അൽ ഫർദാൻ എക്സ്ചേഞ്ചിന്റെ ഓണാഘോഷം പല രാജ്യക്കാരുടെ സംഗമം കൊണ്ട് ശ്രദ്ധേയമായി.
അൽ ഫർദാൻ എക്സ്ചേഞ്ച് കോർപറേറ്റ് ഓഫിസിൽ നടന്ന ആഘോഷത്തിന് ചെണ്ടമേളവും പുലികളിയുമൊക്കെ ആവേശം പകർന്നു. വിഭവസമൃദ്ധമായ ഓണസദ്യയും ഒരുക്കിയിരുന്നു.
അൽ ഫർദാൻ എക്സ്ചേഞ്ച് സി.ഇ.ഒ ഹസൻ ഫർദാൻ അൽ ഫർദാൻ, നടിയും അവതാരകയുമായ നൈല ഉഷ എന്നിവർ ഓണാഘോഷത്തിൽ പങ്കെടുത്തു.
മലയാളികൾ യു.എ.ഇയുടെ സാംസ്കാരിക, സാമ്പത്തിക മേഖലകൾക്ക് കരുത്തേകുന്നവരാണെന്നും, അതുകൊണ്ടുതന്നെ ഓണം പോലുള്ള ആഘോഷ പരിപാടികൾ ഒരുക്കുന്നതിൽ അഭിമാനമുണ്ടെന്നും ഹസൻ ഫർദാൻ അൽ ഫർദാൻ വ്യക്തമാക്കി. യു.എ.ഇയിലുടനീളം അൽ ഫർദാൻ എക്സ്ചേഞ്ചുകളിൽ പൂക്കള മത്സരം ഉൾപ്പെടെ വിവിധ ആഘോഷ പരിപാടികളും അരങ്ങേറി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.