ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​​ക്കു​ന്നു

ദു​ബൈ: അ​ക്കാ​ഫ് ഇ​വ​ന്‍റ്​​സ്​ ഒ​ക്ടോ​ബ​ർ 13ന് ​ദു​ബൈ ഹ​യ​ർ കോ​ള​ജ്​ ഓ​ഫ്​ ടെ​ക്​​നോ​ള​ജി അ​ങ്ക​ണ​ത്തി​ൽ ‘അ​ക്കാ​ഫ് ഓ​ണം 2024’ എ​ന്ന പേ​രി​ൽ കാ​മ്പ​സ് ഓ​ണാ​ഘോ​ഷം സം​ഘ​ടി​പ്പി​ക്കും. പ​ഴ​യ​കാ​ല കോ​ള​ജി​ലെ ഓ​ണാ​ഘോ​ഷം അ​തേ​പ​ടി പു​ന​രാ​വി​ഷ്ക​രി​ക്കു​ക​യാ​ണ് ചെ​യ്യു​ക​യെ​ന്ന് അ​ക്കാ​ഫ് പ്ര​സി​ഡ​ന്‍റ്​ ചാ​ൾ​സ് പോ​ൾ അ​റി​യി​ച്ചു.

വി​ഭ​വ​സ​മൃ​ദ്ധ​മാ​യ സ​ദ്യ​ക്കു പു​റ​മെ ക​ലാ​മ​ത്സ​ര​ങ്ങ​ൾ, വി​വി​ധ കോ​ള​ജു​ക​ൾ മാ​റ്റു​ര​ക്കു​ന്ന വാ​ശി​യേ​റി​യ വ​ടം​വ​ലി, ഓ​ണ​ക്ക​ളി​ക​ൾ, ഘോ​ഷ​യാ​ത്ര എ​ന്നി​വ ഉ​ണ്ടാ​കു​മെ​ന്ന് ജ​ന​റ​ൽ സെ​ക്ര​ട്ട​റി വി.​എ​സ്. ബി​ജു​കു​മാ​ർ പ​റ​ഞ്ഞു.

ച​ട​ങ്ങി​ൽ അ​ക്കാ​ഫ് ഭാ​ര​വാ​ഹി​ക​ളാ​യ മു​ഖ്യ​ര​ക്ഷാ​ധി​കാ​രി ഐ​സ​ക് ജോ​ൺ പ​ട്ടാ​ണി​പ​റ​മ്പി​ൽ, ജ​ന​റ​ൽ ക​ൺ​വീ​ന​ർ ഷ​ക്കീ​ർ ഹു​സൈ​ൻ, ഷാ​ഹു​ൽ ഹ​മീ​ദ്, ജൂ​ഡി​ൻ, ശ്യാം ​വി​ശ്വ​നാ​ഥ്, അ​ഡ്വ. ഹാ​ഷി​ക് തൈ​ക്ക​ണ്ടി, അ​നൂ​പ് അ​നി​ൽ, കെ.​വി. മ​നോ​ജ്‌, ര​ഞ്ജി​ത്ത്, റ​മ​ൽ, അ​നി കാ​ർ​ത്തി​ക്, ദീ​പി​ക എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.

Tags:    
News Summary - Onam celebration organised

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.