രാജീവ്‌ ഗാന്ധി നൽകിയ സംഭാവനകൾ അമൂല്യം -ഒ.ഐ.സി.സി

മനാമ: ഇന്ത്യയുടെ മുൻ പ്രധാനമന്ത്രിയും, ഇന്ത്യൻ നാഷണൽ കോൺഗ്രസ്‌ മുൻ പ്രസിഡന്റും ആയിരുന്ന രാജീവ്‌ ഗാന്ധിയുടെ മുപ്പത്തിരണ്ടാം രക്തസാക്ഷിത്വ ദിനാചാരണത്തിന്റെ ഭാഗമായി ഒ.ഐ.സി.സി ആഭിമുഖ്യത്തിൽ അനുസ്മരണ സമ്മേളനം നടന്നു. ശാസ്ത്ര - സാങ്കേതിക മേഖലയിലും, വിവരസാങ്കേതിക മേഖലയിലും, വിദ്യാഭ്യാസ മേഖലയിലും ഉണ്ടാക്കിയ മുന്നേറ്റത്തിന് രാജ്യം എന്നും രാജീവ്‌ ഗാന്ധിയോട് കടപ്പെട്ടിരിക്കുന്നുവെന്ന് നേതാക്കൾ അഭിപ്രായപ്പെട്ടു. ഒ.ഐ.സി.സി ദേശീയ പ്രസിഡന്റ്‌ ബിനു കുന്നന്താനം അധ്യക്ഷത വഹിച്ചു.

യോഗം ഒ.ഐ.സി.സി ഗ്ലോബൽ കമ്മറ്റി ജനറൽ സെക്രട്ടറി രാജു കല്ലുംപുറം ഉത്ഘാടനം ചെയ്തു. നേതാക്കളായ മനു മാത്യു, നിസാർ കുന്നത്ത്കുളത്തിങ്കൽ, ചെമ്പൻ ജലാൽ, നസിം തൊടിയൂർ, ജി ശങ്കരപിള്ള, ഉണ്ണികൃഷ്ണപിള്ള, അഡ്വ. ഷാജി സാമൂവൽ,സൽമാനുൽ ഫാരിസ്, റംഷാദ് അയിലക്കാട്, ജേക്കബ് തേക്ക്തോട്, സിൻസൺ പുലിക്കോട്ടിൽ, സൈദ് മുഹമ്മദ്‌, സുനിത നിസാർ, അലക്സ്‌ മഠത്തിൽ, എബ്രഹാം ജോർജ്, ഷിബു ബഷീർ, ബൈജു ചെന്നിത്തല,കുഞ്ഞുമുഹമ്മദ്, രഞ്ജിത്ത് പൊന്നാനി, ഷാജി ഡാനി, അലക്സ്‌ ദാനിയേൽ എന്നിവർ സംസാരിച്ചു. അനുസ്മരണ സമ്മേളനത്തോട് അനുബന്ധിച്ചു പുഷ്പാർച്ചനയും, പ്രാർത്ഥനയും നടത്തി.

ഐ.വൈ.സി.സി

മനാമ:‘അടങ്ങാത്ത മനുഷ്യസ്നേഹത്തിന്റെ അകാലത്തിൽ പൊലിഞ്ഞ രാജീവിന്റെ ഓർമ്മയ്ക്ക്’ എന്ന ശീർഷകത്തിൽ ഐ.വൈ.സി.സി സൽമാനിയ ഏരിയ കമ്മറ്റി രാജീവ് ഗാന്ധി അനുസ്മരണം സംഘടിപ്പിച്ചു. ഇന്ത്യൻ ഡിലൈറ്റ്‌സ് റെസ്റ്റോറന്റിൽ വെച്ച് സംഘടിപ്പിച്ച പരിപാടി ദേശീയ പ്രസിഡന്റ് ഫാസിൽ വട്ടോളി ഉത്‌ഘാടനം ചെയ്തു.സാമൂഹിക പ്രവർത്തകൻ ചാൾസ് ആലുക്ക മുഖ്യപ്രഭാഷണം നടത്തി.

സൽമാനിയ ഏരിയ പ്രസിഡന്റ് ഷഫീക്ക് കൊല്ലം അധ്യക്ഷത വഹിച്ചു.ഏരിയ സെക്രട്ടറി സുനിൽ കുമാർ സ്വാഗതവും,ഏരിയ ട്രഷറർ അനൂപ് തങ്കച്ചൻ നന്ദിയും പറഞ്ഞു. ദേശീയ ജനറൽ സെക്രട്ടറി അലൻ ഐസക്ക്,അനിൽ കുമാർ യു കെ,ബേസിൽ നെല്ലിമറ്റം,അനസ് റഹിം,ജിതിൻ പരിയാരം,ഷിബിൻ തോമസ്,ജയഫർ ,ജോംജിത് എന്നിവർ സംസാരിച്ചു.രാജേഷ് പെരിങ്കുഴി പരിപാടി നിയന്ത്രിച്ചു

Tags:    
News Summary - O.I.C.C- bahrain

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.