Posted On
date_range Updated On
date_range സന്ദർശക വിസയിലെത്തിയ മാഹി സ്വദേശി അബൂദബിയിൽ മരിച്ചു
അബൂദബി: സന്ദർശക വിസയിലെത്തിയ മാഹി സ്വദേശി അബൂദബിയിൽ ഹൃദയാഘാതം കാരണം മരിച്ചു. മാഹി കോളജിന് സമീപം ‘വഹീദാസി’ൽ മുഹമ്മദ് സാലി (51) ആണ് മരിച്ചത്. ജോലി അന്വേഷിച്ച് അബൂദബിയിലെത്തിയ മകനോടൊപ്പം വന്നതാണ് ഇദ്ദേഹം. നാല് ദിവസം മുമ്പ് ഹൃദയാഘാതമുണ്ടായി ഖലീഫ ആശുപത്രിയിൽ ചികിത്സയിലായിരുന്നു. വ്യാഴാഴ്ച ഉച്ചക്ക് ശേഷമാണ് മരണം. മൃതദേഹം അബൂദബി ബനിയാസ് ഖബറിടത്തിൽ ഖബറടക്കി. ഭാര്യ: വഹീദ. മക്കൾ: മുഹമ്മദ് സാബിത്ത്, യഹ്യ, സബാഹ, സബീന. മരുമക്കൾ: റഫീഖ് (അബൂദബി), അബ്ദുൽ മജീദ് (ദുബൈ).
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.