Posted On
date_range Updated On
date_range അൽ അഹ്റാം മുൻ പത്രാധിപർ ഇബ്രാഹിം നഫാഇ അന്തരിച്ചു
ദുബൈ: പ്രമുഖ ഇൗജിപ്ഷ്യൻ മാധ്യമ പ്രവർത്തകൻ ഇബ്രാഹിം നഫാഇ (83) ദുബൈയിൽ നിര്യാതനായി. അൽ അഹ്റാം പത്രത്തിെൻറ പത്രാധിപരായി ദീർഘകാലം സേവനമനുഷ്ഠിച്ച ഇദ്ദേഹം ജനറൽ യൂനിയൻ ഒഫ് അറബ് ജർണലിസ്റ്റ്സ് അധ്യക്ഷനായും സേവനമനുഷ്ഠിച്ചിട്ടുണ്ട്. നിരവധി ഗ്രന്ഥങ്ങളും രചിച്ചിട്ടുണ്ട്. ദുബൈയിലെ ആശുപത്രിയിൽ കാൻസർ ചികിത്സയിലായിരുന്നു.
മുൻ പ്രസിഡൻറ് ഹുസ്നി മുബാറക്കുമായി ഏറെ അടുപ്പം പുലർത്തിയിരുന്ന നഫാഇ മുബാറക്കിെൻറ രാജിയെ തുടർന്ന് ഇൗജിപ്ത് വിട്ട് ഫ്രാൻസിലേക്ക് പോവുകയായിരുന്നു. മൃതദേഹം നാട്ടിലെത്തിച്ച് ഖബറടക്കാൻ നടപടികൾ ആരംഭിച്ചിട്ടുണ്ട്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.