Posted On
date_range Updated On
date_range സന്ദർശക വിസയിലെത്തിയ യുവാവ് ഫുജൈറയിൽ വാഹനമിടിച്ച് മരിച്ചു
ഫുജൈറ: സന്ദര്‍ശക വിസയില്‍ എത്തിയ മലപ്പുറം പെരിന്തൽമണ്ണ സ്വദേശി യു.എ.ഇയിലെ ഫുജൈറയിൽ വാഹനമിടിച്ച് മരണപ്പെട്ടു. പെരിന്തല്‍മണ്ണ കൊളത്തൂര്‍ കുരുവമ്പലം സ്വദേശി മുഹമ്മദ് ആഷിഖ് തോട്ടുങ്ങല്‍ (21) മരിച്ചത്. വെള്ളിയാഴ്ച വൈകീട്ട് ഫുജൈറ ഗുര്ഫയില് വെച്ചു റോഡ് മുറിച്ചു കടക്കവേ സ്വദേശിയുടെ കാറിടിച്ചാണ് അപകടം. സൗദിയില്‍ ജോലിചെയ്യുന്ന അബ്ദുല്‍ ഖാദര്‍ -ബല്കീസ് ദമ്പതികളുടെ മകനാണ്. നിയമനടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം നാട്ടില്‍ കൊണ്ടുപോകാന്‍ കെ.എം.സി.സി യുടെ നേതൃത്വത്തില്‍ നടപടികള്‍ ആരംഭിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.