????

കണ്ണൂർ സ്വദേശി അൽ​െഎനിൽ നിര്യാതനായി

അൽ​െഎൻ: കണ്ണൂർ രാമന്തളി പാലക്കോട്​ സ്വദേശി അൽ​െഎനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. പരേതരായ മഹമൂദ്​^ബീക്കുഞ്ഞി ദമ്പതികളുടെ മകൻ അഞ്ചുമാനകത്ത്​ ബഷീർ (40) ആണ്​ മരിച്ചത്​.  അൽ​െഎനിലെ അൽ അമീൻ ബേക്കറി ജീവനക്കാരനായിരുന്ന ബഷീറിന്​ ജോലി ചെയ്​തുകൊണ്ടിരിക്കെ ശനിയാഴ്​ച പുലർച്ചെ 1.30ഒാടെ നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ ആശുപത്രി ജീവനക്കാരെത്തി ചികിത്സ നൽകിയെങ്കിലും രക്ഷിക്കാനായില്ല. ഭാര്യ: ഷബാന. മക്കൾ: ഷർമിള, ഷിഫാന, ഷറഫിയ, ഷാനിബ. നടപടിക്രമങ്ങൾ പൂർത്തിയാക്കി മൃതദേഹം നാട്ടിലേക്ക്​ കൊണ്ടുപോകും.
Tags:    
News Summary - obit-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.