കണ്ണൂര്‍ സ്വദേശി റാസല്‍ഖൈമയില്‍ നിര്യാതനായി

റാസല്‍ഖൈമ: കണ്ണൂര്‍ മൊറഴ പുതിയടത്ത് വളപ്പില്‍ പരേതനായ ഗോവിന്ദ​​​െൻറ മകന്‍ പ്രകാശന്‍ (49) ഹൃദയാഘാതത്തെുടര്‍ന്ന് റാസല്‍ഖൈമയില്‍ നിര്യാതനായി. റാസല്‍ഖൈമയില്‍ നാഷനല്‍ ലാബ് സോയില്‍ ഇന്‍വെസ്​റ്റിഗേഷന്‍ ആന്‍റ് ബില്‍ഡിംഗ് സ്ഥാപനത്തില്‍ ടെക്നീഷ്യനായിരുന്നു. റാക് ഉബൈദുല്ല ബിന്‍ ഹമദ് ആശുപത്രിയില്‍ തിങ്കളാഴ്ച്ച രാത്രിയായിരുന്നു അന്ത്യം. റാക് ദഹാനിലെ താമസ സ്ഥലത്ത് ദേഹാസ്വാസ്ഥ്യം അനുഭവപ്പെട്ടതിനത്തെുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയായിരുന്നു. പത്ത് വര്‍ഷമായി യു.എ.ഇയില്‍ പ്രവാസ ജീവിതം നയിക്കുന്നു. മാതാവ്: യശോദ. ഭാര്യ: മാലിനി. ഒരു മകനുണ്ട്. നടപടികള്‍ പൂര്‍ത്തിയാക്കി മൃതദേഹം ചൊവ്വാഴ്ച്ച നാട്ടിലത്തെിക്കുമെന്ന് റാക് ഐ.ആര്‍.സി പ്രതിനിധി പുഷ്പന്‍ ഗോവിന്ദന്‍ അറിയിച്ചു. 

Tags:    
News Summary - obit prakash-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.