Posted On
date_range Updated On
date_range എൻ.ടി.കെ റഷീദ് നിര്യാതനായി
ദുബൈ: സിറ്റി പേൾ ഗ്രൂപ്പിലെ ഗദഫ് മദീന മിനി മാർട്ട് മാനേജിങ് പാർട്ണർ തൂണേരി നാവത്ത് താഴേക്കുനിയിൽ റഷീദ് ( എൻ.ടി.കെ റഷീദ്^41) നിര്യാതനായി. രാവിലെ നെഞ്ചുവേദന അനുഭവപ്പെട്ടതിനെ തുടർന്ന് റാഷിദ് ആശുപത്രിയിൽ എത്തിച്ചെങ്കിലും മരണം സംഭവിക്കുകയായിരുന്നു.
14 വർഷമായി യു.എ.ഇയിലുള്ള റഷീദ് സാമൂഹിക ജീവകാരുണ്യ പ്രവർത്തനങ്ങളിലും സജീവ പങ്കാളിയായിരുന്നു. പിതാവ്: മൂസ ഹാജി. മാതാവ്: ജമീല. സഹോദരങ്ങൾ: സലീം, സമീർ, ഷമീൽ. ഭാര്യ: സമീറ.
മക്കൾ: റിഷ ഫാത്തിമ, റിദാ, മുഹമ്മദ്, റമിൻ.
നടപടിക്രമങ്ങൾ പൂർത്തിയാക്കി മയ്യിത്ത് നാട്ടിലെത്തിച്ച് മുടവന്തേരി എണവള്ളൂർ ജുമാ മസ്ജിദ് ഖബർസ്ഥാനിൽ ഖബറടക്കുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.