മയ്യിൽ എൻ.ആർ.ഐ ഫോറം സംഘടിപ്പിച്ച ഓണാഘോഷം കവി മുരുകൻ കാട്ടാക്കടയും ആർ.ജെ സിന്ധുവും ചേർന്ന് ഉദ്ഘാടനം ചെയ്യുന്നു
Posted On
date_range Updated On
date_range മയ്യിൽ എൻ.ആർ.ഐ ഫോറം ഓണാഘോഷം
ദുബൈ: മയ്യിൽ എൻ.ആർ.ഐ ഫോറത്തിന്റെ ആഭിമുഖ്യത്തിൽ 'ഈ ഓണം മയ്യിൽ ഓളം'എന്ന പേരിൽ ഓണാഘോഷം സംഘടിപ്പിച്ചു. കവി മുരുകൻ കാട്ടാക്കടയും റേഡിയോ ഏഷ്യ എഫ്.എം പ്രോഗ്രാം ഹെഡ് ആർ.ജെ. സിന്ധുവും ചേർന്ന് ചടങ്ങ് ഉദ്ഘാടനം ചെയ്തു. തുടർന്ന് തിരുവാതിര, സംഘനൃത്തം, ഗാനമേള തുടങ്ങി വിവിധ കലാപരിപാടികൾ അരങ്ങേറി. പ്രോഗ്രാം കമ്മിറ്റി ചെയർമാൻ ഒ.വി. വിനോദ്, പി.വി. മനോജ്, സുർജിത്ത് സംസാരിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.