അബൂദബി കോര്‍ണിഷില്‍ നൈറ്റ് ബീച്ച് തുറന്നു

അബൂദബി: സിറ്റി മുനിസിപ്പാലിറ്റി അബൂദബി കോര്‍ണിഷില്‍ നൈറ്റ് ബീച്ച് തുറന്നു. താമസക്കാര്‍ക്കും സന്ദര്‍ശകര്‍ക്കും രാത്രിയിലും ബീച്ചില്‍ സുരക്ഷിത നീന്തല്‍ സാധ്യമാക്കുന്നതാണ് നൈറ്റ് ബീച്ച്. പ്രവൃത്തിദിവസങ്ങളില്‍ വൈകീട്ട് ആറ് മുതല്‍ രാത്രി 10 വരെയാണ് നൈറ്റ് ബീച്ചില്‍ സന്ദര്‍ശനം അനുവദിക്കുക. വെള്ളി മുതല്‍ ഞായര്‍ വരെയുള്ള ദിവസങ്ങളില്‍ അര്‍ധരാത്രി വരെയും നൈറ്റ് ബീച്ച് പ്രവര്‍ത്തിക്കും. നീന്തലിനു പുറമേ വോളിബാള്‍, ബാസ്‌കറ്റ് ബാള്‍, ഫുട്ബാള്‍ എന്നീ കായിക ഇനങ്ങളിലും ഇവിടെ പങ്കെടുക്കാവുന്നതാണ്. നാല് മുതല്‍ ആറ് വരെയുള്ള ഗേറ്റുകളിലൂടെയാണ് ഒരു കിലോമീറ്റര്‍ നീളമുള്ള നൈറ്റ് ബീച്ചിലേക്ക് പ്രവേശനം.

അബൂദബി ഹുദൈരിയാത്ത് ഐലന്‍ഡിലെ മര്‍സാന ഈസ്റ്റ് ബീച്ചില്‍ ജൂലൈയില്‍ ആരംഭിച്ച നൈറ്റ് സ്വിമ്മിങ് ബീച്ചിന് വന്‍ സ്വീകാര്യത ലഭിച്ചിരുന്നു. സന്ദര്‍ശകരുടെ എണ്ണം വര്‍ധിച്ചതോടെ നൈറ്റ് ബീച്ചിന്‍റെ വലിപ്പം ഇരട്ടിയാക്കേണ്ടി വന്നു. 140 മീറ്റര്‍ ആയിരുന്ന നൈറ്റ് ബീച്ചിന്‍റെ വലിപ്പം 120 മീറ്റര്‍ കൂടി വര്‍ധിപ്പിച്ച് 260 മീറ്റര്‍ ആക്കിയിരിക്കുകയാണ്​. അസ്തമയശേഷവും കടലില്‍ യഥേഷ്ടം കുളിക്കാനുള്ള അവസരം നൈറ്റ് ബീച്ചിലുണ്ട്. വാരാന്ത്യങ്ങളില്‍ അര്‍ധരാത്രി വരെയും പ്രവൃത്തിദിനങ്ങളില്‍ രാത്രി 10വരെയുമാണ് നൈറ്റ് ബീച്ചില്‍ സന്ദര്‍ശനം. ബീച്ചില്‍ വെളിച്ചം നല്‍കുന്നതിന് ലൈറ്റുകള്‍ സ്ഥാപിക്കുകയും സന്ദര്‍ശകരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പരിശീലനം നേടിയലൈഫ് ഗാര്‍ഡുകളെ വിന്യസിക്കുകയും ചെയ്തു. ശനിയാഴ്ചകളില്‍ ഡി.ജെ പരിപാടികളും ഒരുക്കും.

ആഗസ്ത് ആദ്യം മുതല്‍ ഫയര്‍ ഷോയും നടന്നുവരുന്നു. ബീച്ചിലെ മണലില്‍ വിശ്രമിക്കാനാഗ്രഹിക്കുന്നവര്‍ക്കായി സണ്‍ ലോഞ്ചറുകളും സജ്ജമാണ്​. സൗജന്യ ടവലുകളും തണുത്ത വെള്ളം നിറച്ച മിനി കൂളറുകളും സന്ദര്‍ശകര്‍ക്കായി ഒരുക്കിയിട്ടുണ്ട്​. ഭക്ഷണം വേണ്ടവര്‍ക്ക് സൗകര്യപ്രദമായ ക്യു.ആര്‍ കോഡുകള്‍ ഉപയോഗിച്ച് മര്‍സാനയുടെ കഫേകളില്‍ നിന്നും റസ്റ്റോറന്‍റുകളില്‍ നിന്നും ഭക്ഷണ പാനീയങ്ങള്‍ ഓര്‍ഡര്‍ ചെയ്യാവുന്നതും ബീച്ചിലെ എട്ട് ഔട്ട്‌ലെറ്റുകളില്‍ നിന്നും ഇവ ശേഖരിക്കാവുന്നതുമാണ്. ഇതിനു പുറമേ ഏഴ് ഔട്ട് ലെറ്റുകളില്‍ ഇരുന്ന് ഭക്ഷണം കഴിക്കുന്നതിനും സൗകര്യമുണ്ട്.

Tags:    
News Summary - Night Beach opens on Abu Dhabi Corniche

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.

access_time 2026-03-02 02:29 GMT