അബൂദബി : ഫെഡറൽ നാഷണൽ കൗൺസിൽ (എഫ്.എൻ.സി) തെരഞ്ഞെടുപ്പിെൻറ നോമിനേഷൻ സമർപ്പണം മൂ ന്ന് ദിവസം പിന്നിടവെ എത്തിയത് 372 നാമ നിർദ്ദേശ പത്രികകൾ. ഇന്നലെ മാത്രം 84 നോമിനേഷനാ ണ് ലഭിച്ചത്. മൊത്തം ലഭിച്ച നാമനിർദ്ദേശ പത്രികയിൽ 133ഉം വനിതകളുടേതാണ്.
അബൂദബിയിൽ ലഭിച്ച നാമ നിർദ്ദേശപത്രികകളുടെ എണ്ണം 110 ആയി. ദുബൈയിൽ 53ഉം ഷാർജയിൽ 94ഉം അജ്മാനിൽ 16ഉം ഉമ്മുൽ ഖുവൈനിൽ 21ഉം റാസൽ ഖൈമയിൽ 37ഉം ഫുജൈറയിൽ 41ഉം പേരാണ് നാമനിർദ്ദേശ പത്രിക സമർപ്പിച്ചത്.
യു.എ.ഇയിലെ ഒൻപത് രജിസ്ട്രേഷൻ കേന്ദ്രങ്ങളിൽ വ്യാഴാഴ്ച വരെ നോമിനേഷൻ സമർപ്പിക്കുന്നത് തുടരും. രാജ്യത്തെ പാർലമെൻററി ജനാധിപത്യ രീതിയിൽ തെരഞ്ഞെടുപ്പ് നടക്കുന്ന എഫ്.എൻ.സി 2019 തെരഞ്ഞെടുപ്പ് ഷെഡ്യൂൾ അനുസരിച്ച് ആഗസ്റ്റ് 25 ന് ഞായറാഴ്ച സ്ഥാനാർത്ഥികളുടെ പ്രാഥമിക പട്ടിക പ്രസിദ്ധീകരിക്കും. അന്തിമ പട്ടിക സെപ്റ്റംബർ മൂന്നിന് പ്രഖ്യാപിക്കും. തെരഞ്ഞെടുപ്പ് പ്രചാരണം സെപ്റ്റംബർ എട്ടു മുതൽ ആരംഭിക്കും. 27 ദിവസം പ്രചരണ പരിപാടികൾ തുടരുമെന്നും വാർത്താക്കുറിപ്പിൽ പറയുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.