???? ???????? ????????????????????? ?????? ????????? ????? ????? (?????)

ഷാര്‍ജയില്‍ വെടിക്കെട്ട് കണ്ട് പുതുവത്സരം ആഘോഷിക്കാം 

ഷാര്‍ജ: നവവത്സരം പ്രമാണിച്ച് ഷാര്‍ജയിലെ പ്രധാന വിനോദ-വിശ്രമ കേന്ദ്രമായ അല്‍ മജാസ് മേഖലയില്‍ വിപുലമായ പരിപാടികള്‍ ഒരുക്കുമെന്ന് അധികൃതര്‍ പറഞ്ഞു. ചിത്ര ശലഭങ്ങളുടെ പറുദീസയായ അല്‍ നൂര്‍ ദ്വീപ്, തോടി​​െൻറ തീരമായ അല്‍ ഖസബ, ഫ്ളാഗ് ഐലന്‍ഡ്, ഖാലിദ് ലഗൂണ്‍ കോര്‍ണിഷ് ഇടങ്ങളില്‍ നിന്നും വർണങ്ങള്‍ വിരിയുന്നത് കാണാന്‍ സാധിക്കുന്ന വിധത്തിലാണ്  ഒരുക്കങ്ങള്‍ നടത്തിയിരിക്കുന്നത്. അല്‍ മജാസ് വാട്ടര്‍ഫ്രണ്ടിലെ വെടിക്കെട്ട് 10 മിനുട്ട് നീളും. കരിമരുന്നെഴുതുന്ന വര്‍ണങ്ങളോടൊപ്പം നൃത്തം ചെയ്യാന്‍ സംഗീത ജലധാരയും ഉണ്ടാകും. ഷാര്‍ജ ഫൗണ്ടനില്‍ 16 പുതിയ വിക്ഷേപിണികള്‍ ചേര്‍ത്തിട്ടുണ്ട്. ഇത് പുതിയ ദൃശ്യവിസ്​മയമാകുമെന്ന് അധികൃതര്‍ പറഞ്ഞു. അല്‍ മജാസിലെ പ്രത്യേക പാര്‍ക്കിങ്, ഗാലറി, ഭക്ഷണ ശാലകള്‍ എന്നിവിടങ്ങളിലെല്ലാം ഇടം കരസ്ഥമാക്കാന്‍ മുൻകൂട്ടിയുള്ള ബുക്കിങിന് സൗകര്യവും ഒരുക്കിയിട്ടുണ്ട്. യു.എ.ഇയിലെ തന്നെ ഏറ്റവും വലിയ വെടിക്കെട്ടാണ് മജാസില്‍ ഈവര്‍ഷം നടക്കാനിരിക്കുന്നത്. അത് കൊണ്ട് തന്നെ റോഡുകളില്‍ തിരക്ക് പ്രതീക്ഷിക്കാം. സന്ദര്‍ശകര്‍ നേരത്തെ തന്നെ എത്തുന്നതായിരിക്കും ഉത്തമമെന്ന് അല്‍ മജാസ് വാട്ടര്‍ഫ്രണ്ട് മാനേജര്‍ മുഹമ്മദ് ആല്‍ മസ്റൂയി പറഞ്ഞു. വിവരങ്ങൾക്ക്​: 065117011
Tags:    
News Summary - newsyear sharjah-uae-gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.