ദുബൈ: സന്തോഷം പിറന്ന നാടാണ് യു.എ.ഇ. അതിൽ തന്നെ ജന്മനാ ഉൽസവ നഗരിയാണ് ദുബൈ. ആനന്ദവും ആഘോഷവുമാണ് നഗരത്തിെൻറ മുഖമുദ്ര. ഏറ്റവും വിരസമായ ദിനത്തിൽ പോലും മൂന്ന് ഡസൻ ആഘോഷങ്ങൾ നടക്കുന്നുണ്ടാവും. ഇൗ നാട്ടിലേക്കാണ് പുതുവർഷമെത്തുന്നത്. ബുർജ് ഖലീഫയുടെ തിരുനെറ്റിയിൽ തുടങ്ങുന്നയാഘോഷം നിലത്തിറങ്ങി ലോകം മുഴുവൻ പടരുന്ന പോലെ തോന്നും. ബുർജ് അൽ അറബ്, ദി പാം, ഫെസ്റ്റിവൽ സിറ്റി, ജെ.ബി.ആർ, ഗ്ലോബൽ വില്ലേജ് എന്നിവിടങ്ങളിലെല്ലാം ലോകം വിസ്മയിക്കുന്ന ആഘോഷങ്ങൾ നടക്കാറ്. ലോകം ഇതുവരെ കണ്ടിട്ടില്ലാത്ത തരം ലൈറ്റ് ഷോ ഒരുക്കിയാണ് ബുർജ് ഖലീഫ പുതുവർഷത്തെ വരേവൽക്കുന്നതെന്ന് എമ്മാർ ഗ്രൂപ്പ് നേരത്തെ തന്നെ പ്രഖ്യാപിച്ചിട്ടുണ്ട്. 2018 നെ വരവേൽക്കാൻ നീലവെളിച്ചത്തിൽ കുളിച്ചുനിൽക്കുന്ന ബുർജ് ഖലീഫയുടെ ചിത്രം ഫേസ്ബുക്കിൽ പ്രദർശിപ്പിച്ചിട്ടുമുണ്ട്. ഡൗൺടൗണിലും ദുബൈ ഫൗണ്ടനിലും നടക്കുന്ന തകർപ്പൻ പ്രകടനങ്ങൾ അടുത്തിരുന്ന് കാണാൻ ഒരാൾക്ക് 1600 ദിർഹമാണ് ടിക്കറ്റ് നിരക്ക് നിശ്ചയിച്ചിരിക്കുന്നത്. കാലങ്ങളായി കണ്ണഞ്ചിപ്പിച്ചിരുന്ന വെടിക്കെട്ട് ഇക്കുറി ഉണ്ടാവില്ല. ഒാരോ വർഷവും പൊലിമ കൂടി വന്നിരുന്ന വെടിക്കെട്ട് ഇക്കുറി വേണ്ടെന്ന് വച്ചു. ഇത് സംബന്ധിച്ച പ്രഖ്യാപനം ബുധനാഴ്ചയാണ് ഉണ്ടായത്. ജെ.ബി.ആറിലെ വെടിക്കെട്ടും വേണ്ടെന്ന് വെച്ചിട്ടുണ്ടെന്ന് മറ്റൊരു പ്രമുഖ െഡവലപ്പറായ മീരാസും അറിയിച്ചിട്ടുണ്ട്.
ഗ്ലോബൽ വില്ലേജിൽ പുതുവർഷം ഏഴ് തവണ പിറക്കും:- ലോകത്തെ പുതുവർഷാരംഭങ്ങൾ എല്ലാം ഒന്നിച്ച് അനുഭവിക്കാനുള്ള യോഗം ഒരുക്കിയിരിക്കുകയാണ് ഗ്ലോബൽ വില്ലേജ്. മണിക്കൂറുകളുടെ ഇടവേളയിൽ ഏഴ് പുതുവർഷങ്ങൾ ഇവിടെ പിറക്കും. യു.എ.ഇ. സമയം രാത്രി എട്ടിന് ആദ്യ വെടിക്കെട്ട് നടക്കും. ഇതോെട ഫിലിപൈൻസിൽ 2018 പിറക്കും. പ്രധാന വേദിയിൽ ഫിലിപ്പിനോകളുടെ ആഘോഷം ഒന്നടങ്ങുേമ്പാഴേക്കും തായ്ലാൻറിൽ പുതുവർഷം എത്തിയതിെൻറ പടക്കം െപാട്ടും. ഇതോടെ തായ് കലാപ്രകടനങ്ങൾ സ്റ്റേജിലെത്തും. 10 മണിക്കുള്ള വെടിയൊച്ചകൾ ബംഗ്ലാദേശിന് സമർപ്പിച്ചിരിക്കുന്നതാണ്. പത്തരയുടെ ആഘോഷം ഇന്ത്യക്കും പതിനൊന്നിേൻറത് പാകിസ്താനുമുള്ളതാണ്. ഇനിയുള്ളതാണ് ഏറ്റവും ഉജ്ജ്വലമായ ആഘോഷം. അത് യു.എ.ഇയിൽ പുതുവർഷം എത്തിയതിേൻറതാണ്. തുർക്കിയുടെ പുതുവർഷം പുലർച്ചെ ഒരു മണിക്ക് ആഘോഷിച്ച് കഴിഞ്ഞാൽ ഗ്ലോബൽ വില്ലേജ് ശാന്തമാകും.
ദുബൈയിൽ പാർക്കിങ് സൗജന്യം; മെട്രോ നിലക്കില്ല:- ഡിസംബർ 31 നും ജനുവരി ഒന്നിനും ദുബൈയിൽ ഉടനീളം പാർക്കിങ് സൗജന്യമായിരിക്കും. ബഹുനില പാർക്കിങ് സംവിധാനങ്ങൾക്ക് ഇളവ് ബാധകമല്ല. ദുബൈ മെട്രോയുടെ റെഡ്ലൈൻ സർവീസ് ഡിസംബർ 31 ന് രാത്രി മുഴുവൻ പ്രവർത്തിക്കും. പുലർച്ചെ അഞ്ചിന് തുടങ്ങുന്ന സർവീസുകൾ പിറ്റേന്ന് അർദ്ധരാത്രി മാത്രമെ നിലക്കൂ. ഗ്രീൻ ലൈൻ പുലർച്ചെ 5.30 തുടങ്ങി രാത്രി ഒന്നിന് അവസാനിക്കും. ദുബൈ ട്രാം ഒന്നാം തീയതി രാവിലെ ആറിന് തുടങ്ങി പിറ്റേന്ന് പുലർച്ചെ ഒന്നിന് അവസാനിക്കും. പുതുവർഷ ദിനത്തിലും തലേദിവസവും പ്രധാന ബസ് സ്റ്റേഷനായ ഗോൾഡ് സൂഖ് രാവിലെ 4.25 ന് പ്രവർത്തനം തുടങ്ങി 12.30ന് അവസാനിപ്പിക്കും. അൽ ഗുബൈബയുടെ പ്രവർത്തനം പുലർച്ചെ 4.16 മുതൽ രാത്രി ഒന്ന് വരെയായിരിക്കും. സത്വ അഞ്ചിന് തുറന്ന് രാത്രി 11 ന് അടക്കും. പുലർച്ചെ അഞ്ചിന് തുറക്കുന്ന ജബൽഅലി സ്റ്റേഷൻ രാത്രി 11.30ന് അടക്കും.
കൗണ്ട് ഡൗൺ വില്ലേജുമായി അബൂദബി:- തലസ്ഥാനത്ത് ആഘോഷങ്ങൾ ഇന്ന് മുതൽ തുടങ്ങിക്കഴിഞ്ഞു. പുതുവർഷത്തെ വരവേൽക്കാൻ കൗണ്ട് ഡൗൺ വില്ലേജ് തന്നെ അവർ ഒരുക്കിയിട്ടുണ്ട്. ക്രോണിക് ബ്രേക്വാട്ടറിൽ സാംസ്കാരിക, വിനോദസഞ്ചാര വകുപ്പാണ് ഇത് തുറന്നിരിക്കുന്നത്. 40 ചില്ലറ വിൽപന ശാലകളും 50 ഭക്ഷണ ശാലകളും ഇവിടെയുണ്ട്. പൈതൃക മേഖല, ആംഗ്രി ബേർഡ് ആക്ടിവേഷൻ സോൺ, മഞ്ഞ് ഗോളങ്ങൾ തുടങ്ങി കുട്ടികൾക്കും മുതിർന്നവർക്കും ആഘോഷിക്കാൻ വേണ്ടതൊക്കെ ഇവിടുണ്ടാവും. പുതുവർഷത്തെ വരവേൽക്കാൻ യു.എ.ഇയിലെയും യമനിലേയും ഇൗജിപ്തിലേയും മികച്ച ഗായകരും ഇവിടെ എത്തും. 15 മിനിറ്റ് നീളുന്ന വെടിക്കെേട്ടാടെയാണ് പുതുവർഷത്തെ വരവേൽക്കുക. 40 മുതൽ 150 ദിർഹം വരെയാണ് ടിക്കറ്റ് നിരക്ക്. വ്യത്യസ്ത ആഘോഷങ്ങളുമായി ഷാർജയും റാസൽഖൈമയും ഷാര്‍ജയിലെ പ്രധാന വിനോദ-വിശ്രമ കേന്ദ്രമായ അല്‍ മജാസ് മേഖലയിലായിരിക്കും പുതുവർഷം ആഘോഷിക്കുക. അല്‍ മജാസ് വാട്ടര്‍ഫ്രണ്ടിലെ വെടിക്കെട്ട് 10 മിനുട്ട് നീളും. ചിത്ര ശലഭങ്ങളുടെ പറുദീസയായ അല്‍ നൂര്‍ ദ്വീപ്, അല്‍ ഖസബ, ഫ്ളാഗ് ഐലന്‍ഡ്, ഖാലിദ് ലഗൂണ്‍ കോര്‍ണിഷ് എന്നിവിടങ്ങളിൽ നിന്നെല്ലാം വർണ്ണക്കാഴ്ച ആസവദിക്കാനാവും. കരിമരുന്നെഴുതുന്ന വര്‍ണങ്ങളോടൊപ്പം നൃത്തം ചെയ്യാന്‍ സംഗീത ജലധാരയും ഉണ്ടാകും. ഇതിനായി ഷാര്‍ജ ഫൗണ്ടനില്‍ 16 പുതിയ വിക്ഷേപിണികള്‍ ചേര്‍ത്തിട്ടുണ്ട്. ഇത് പുതിയ ദൃശ്യവിസ്മയമാകും. രാജ്യം ഇതുവരെ കണ്ടിട്ടില്ലാത്ത അതുല്യമായ കരിമരുന്ന് പ്രയോഗമാണ് റാസല്‍ഖൈമ ഒരുക്കുന്നത്. ഞായറാഴ്ച്ച രാത്രി മര്‍ജാന്‍ ഐലൻറിലാണ് ഇത് നടക്കുക. റാക് വിനോദ വികസന വകുപ്പാണ് പവിഴ ദ്വീപുകളിലെ പുതുവല്‍സരാഘോഷം ഒരുക്കുന്നത്. രാത്രി എട്ട് മുതല്‍ 12 വരെ ആഘോഷവും കരിമരുന്ന് പ്രയോഗവും നടക്കും. ഗിന്നസ് റെക്കോര്‍ഡിടുന്ന കരിമരുന്ന് പ്രയോഗമായിരിക്കും നടക്കുക.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.