ഫുജൈറയില്‍ റോഡുകളുടെ  നവീകരണം പുരോഗമിക്കുന്നു

ഫുജൈറ: ഫുജൈറയുടെ അടിസ്ഥാന വികസനത്തി​​​​െൻറ  ഭാഗമായി നടക്കുന്ന റോഡ്​ നവീകരണ പ്രവര്‍ത്തനങ്ങള്‍ 50 ശതമാനത്തോളം പൂർത്തിയായതായി പൊതുമരാമത്ത് വകുപ്പ് അറിയിച്ചു.   സുപ്രീം  കൗണ്‍സില്‍ അംഗവും ഫുജൈറ ഭരണാധികാരിയുമായ ശൈഖ് ഹമദ് ബിന്‍ മുഹമ്മദ്‌ അല്‍ ശര്‍ഖി, ഫുജൈറയുടെ ടൂറിസം സാധ്യത വര്‍ദ്ധിപ്പിക്കുക എന്ന വീക്ഷണത്തോടെയാണ് വികസന പ്രവര്‍ത്തനത്തിന് നിര്‍ദേശം നല്‍കിയത്.  ഫുജൈറയിലും സമീപ പ്രദേശങ്ങളിലുമുള്ള നാല്‍പത് ജില്ലകളിലായി നടക്കുന്ന നവീകരണ-നിര്‍മ്മാണ പ്രവര്‍ത്തനങ്ങളില്‍  പതിനഞ്ചു ജില്ലകളിലെ നവീകരണ പ്രവര്‍ത്തനം ഏകദേശം പൂര്‍ത്തിയായി.  

ഫുജൈറ ഫസീലില്‍ നിന്ന് സികംകം ഭാഗത്തേക്ക് പുതുതായി നിര്‍മ്മിച്ച റോഡ്‌ സ്കൂള്‍ സമയങ്ങളില്‍ ഇവിടെ അനുഭവപ്പെടുന്ന തിരക്കിനു വലിയ ആശ്വാസമാകും.  പലഭാഗങ്ങളിലും റോഡിന്‍റെ വീതി കൂട്ടുന്നുണ്ട്. ഫുജൈറയുടെ പലഭാഗങ്ങളിലും ശുദ്ധജല പൈപ്പ് ലൈൻ പുനരുദ്ധാരണ പ്രവര്‍ത്തനവും നടന്നുവരുന്നുണ്ട്. പ്രധാന റോഡായ ഹമദ് ബിന്‍ അബ്ദുല്ല റോഡിന്‍റെ നവീകരണ പ്രവര്‍ത്തനം കഴിഞ്ഞ വർഷം ആദ്യത്തില്‍ തന്നെ ആരംഭിച്ചിട്ടുണ്ട്.  ഇപ്പോള്‍ രണ്ടുവരി പാതയിലുള്ള ഈ റോഡ്‌ നിര്‍മ്മാണം പൂര്‍ത്തിയാവുന്നതോടെ മൂന്നുവരിയാകും.

ഹമദ് ബിന്‍ അബ്ദുല്ല റോഡിന്‍റെ ആരംഭസ്ഥാനത്തുണ്ടായിരുന്ന അല്‍ഫുതൈം റൗണ്ട്എബൌട്ടി​​​െൻറ ഭാഗത്തും ഫുജൈറ ഇന്‍ഷുറന്‍സ് റൗണ്ട് എബൌട്ടി​​​െൻറ ഭാഗത്തും അണ്ടര്‍ പാസ്സി​​​െൻറ നിര്‍മ്മാണം പുരോഗമിക്കുകയാണ്. ഈ ഭാഗങ്ങളില്‍ തുരങ്കവും മേല്‍ പാലവും വരുന്നതോടെ ഫുജൈറയുടെ മുഖഛായക്കു തന്നെ വലിയ മാറ്റമാകും ഉണ്ടാവുക. 

Tags:    
News Summary - New Road-Uae Gulf News

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.