Posted On
date_range Updated On
date_range പ്രവാസികൾക്ക് വിവരങ്ങൾ അറിയാൻ പുതിയ പോർട്ടൽ
ദുബൈ: പ്രവാസികളുമായി ബന്ധപ്പെട്ട വിവരങ്ങൾ അറിയുന്നതിന് പുതിയ പോർട്ടലിൽ രജിസ്റ്റർ ചെയ്യണമെന്ന് ഇന്ത്യൻ കോൺസുലേറ്റ് അറിയിച്ചു.
കേന്ദ്ര വിദേശകാര്യ മന്ത്രാലയം പുറത്തിറക്കിയ േഗ്ലാബൽ പ്രവാസി റിഷ്ത പോർട്ടലിലാണ് (pravasirishta.gov.in) രജിസ്റ്റർ ചെയ്യേണ്ടത്. എംബസി, കോൺസുലേറ്റ് എന്നിവയുമായി ബന്ധപ്പെട്ട വിവരങ്ങൾ വേഗത്തിൽ അറിയാൻ പോർട്ടലുകൾ സഹായിക്കും.
കോൺസുലാർ സർവിസുകൾ എളുപ്പത്തിൽ ലഭിക്കാനും പോർട്ടൽ സഹായിക്കും. രജിസ്റ്റർ ചെയ്യുന്നവർക്ക് എമർജൻസി അലർട്ടുകൾ, നിർദേശങ്ങൾ, വിവരങ്ങൾ എന്നിവ ലഭിക്കും. പ്രവാസികളുമായി ബന്ധപ്പെട്ട സർക്കാറിെൻറ പുതിയ സ്കീമുകളെക്കുറിച്ച് പോർട്ടലിൽ അപ്ഡേറ്റ് ചെയ്യും. ഇന്ത്യൻ സമൂഹം രജിസ്റ്റർ െചയ്യണമെന്നും കോൺസുലേറ്റ് ട്വിറ്ററിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.