Posted On
date_range Updated On
date_range കുടുംബ ഭദ്രത ഉറപ്പാക്കാൻ പുതിയനിയമം
ദുബൈ: കുടുംബ സ്ഥിരതയും സാമൂഹിക ഐക്യവും ഉറപ്പുവരുത്തുന്നത് ലക്ഷ്യമിട്ട് യു.എ.ഇയിൽ പുതിയനിയമം പുറപ്പെടുവിച്ചു. വ്യക്തിനിയമവുമായി ബന്ധപ്പെട്ട വിവിധ മേഖലകളെ സ്പർശിക്കുന്നതാണ് പുതിയനിയമം. കുടുംബബന്ധങ്ങളും സാമൂഹികസുസ്ഥിരതയും ശക്തിപ്പെടുത്തുന്നതിനൊപ്പം കുടുംബാംഗങ്ങളുടെ അവകാശങ്ങളുടെ സംരക്ഷണവും നിയമത്തിന്റെ ലക്ഷ്യമാണ്.
പുതിയ നിയമത്തിലെ പ്രധാന ഭേദഗതികൾ
- മാതാപിതാക്കളോട് മോശമായ പെരുമാറ്റം, ദുരുപയോഗം, അവഗണന, ശ്രദ്ധിക്കാതെ ഉപേക്ഷിക്കൽ എന്നിവക്ക് ശിക്ഷചുമത്തും. ആവശ്യമുള്ളപ്പോൾ സാമ്പത്തികസഹായം നൽകാൻ വിസമ്മതിക്കുന്ന സാഹചര്യത്തിലും ശിക്ഷ ബാധകമാണ്.
- പ്രായപൂർത്തിയാകാത്തവരുടെ വസ്തുവകകൾക്ക് നേരെയുള്ള ആക്രമണം, അനുവാദമില്ലാതെ പ്രായപൂർത്തിയാകാത്തയാൾക്കൊപ്പം യാത്ര ചെയ്യുക, അനന്തരാവകാശം പാഴാക്കുക, സ്വത്തുക്കൾ അപഹരിക്കുക എന്നിവയുമായി ബന്ധപ്പെട്ട പ്രവർത്തനങ്ങൾക്കും ശിക്ഷ.
- വിൽപ്പത്രങ്ങൾ സംബന്ധിച്ച നിയമങ്ങളിൽ അധികവ്യവസ്ഥകൾ ഉൾപ്പെടുത്തി.
- അനന്തരാവകാശം, വിൽപ്പത്രം, ജീവനാംശം, സംരക്ഷണം എന്നിവയുമായി ബന്ധപ്പെട്ട അടിയന്തരമോ താൽക്കാലികമോ ആയ കേസുകൾ കുടുംബ അനുരഞ്ജന, മാർഗനിർദേശ കേന്ദ്രങ്ങളിലേക്ക് റഫർ ചെയ്യുന്നതിൽനിന്ന് ഒഴിവാക്കും.
- നടപടിക്രമങ്ങൾ വേഗത്തിലാക്കുന്നതിന് കുടുംബ അനുരഞ്ജന, മാർഗനിർദേശ കേന്ദ്രങ്ങളിലേക്ക് കേസ് റഫർ ചെയ്യാനുള്ള വിവേചനാധികാരം ജഡ്ജിക്ക് നൽകും.
- വിവാഹത്തിനുള്ള നിയമപരമായ പ്രായം 18 വയസ്സിൽ നിജപ്പെടുത്തുകയും, വിവാഹത്തിനുള്ള രക്ഷാകർതൃത്വം കോടതിയിലേക്ക് മാറ്റുന്നതിന് നിയമം രൂപപ്പെടുത്തുകയും ചെയ്യും.
- പങ്കാളി മയക്കുമരുന്ന്, സൈക്കോ ആക്ടിവ് ലഹരിവസ്തുക്കൾ, മദ്യം എന്നിവക്ക് അടിമയാണെങ്കിൽ വിവാഹമോചനം തേടാൻ അനുവാദമുണ്ടാകും.
- 15 വയസ്സ് തികയുമ്പോൾ മാതാപിതാക്കളിൽ ആരോടൊപ്പം ജീവിക്കണമെന്ന് തെരഞ്ഞെടുക്കാനുള്ള അവകാശം കുട്ടിക്ക് നൽകും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.