ദുബൈ: വീട്ടിലെ ഫര്‍ണീച്ചറുകള്‍ പുതുക്കുമ്പോള്‍ പഴയവ എന്തു ചെയ്യും എന്നാലോചിക്കാറില്ളേ? ഫ്ളാറ്റിന്‍െറ താഴെ കൊണ്ടിട്ട് ഉപയോഗ ശൂന്യമാക്കുകയോ അത്യാവശ്യക്കാരല്ലാത്ത ആര്‍ക്കെങ്കിലും നല്‍കുകയോ ആണ് ചെയ്തുപോരുന്നതെങ്കില്‍ ഇനിയെങ്കിലും അവസാനിപ്പിക്കണം. കേടുപാട് പറ്റാത്ത ഫര്‍ണീച്ചറുകള്‍ നല്‍കാന്‍ തയ്യാറെങ്കില്‍ ഏറ്റുവാങ്ങി ഏറ്റവും ആവശ്യക്കാര്‍ക്ക് എത്തിച്ചു നല്‍കാന്‍ എമിറേറ്റ്സ് റെഡ്ക്രസന്‍റ് (ഇ.ആര്‍.സി) സൗകര്യമൊരുക്കുന്നുണ്ട്. ഒരു വര്‍ഷം മുന്‍പ് തുടക്കം കുറിച്ച പദ്ധതി പ്രകാരം പ്രതിമാസം 300 ഫര്‍ണീച്ചറുകളാണ് റെഡ്ക്രസന്‍റ് ഏറ്റുവാങ്ങി ആവശ്യക്കാരിലത്തെിക്കുന്നത്. ‘പങ്കിടാം അനുഗ്രഹങ്ങള്‍’ എന്ന പദ്ധതി മുഖേന ഫര്‍ണീച്ചര്‍ ദാനം ഏറെ എളുപ്പമാണ്. രാവിലെ 8.30 മുതല്‍ 2വരെ 8005011 എന്ന ടോള്‍ ഫ്രീ നമ്പറില്‍ വിളിച്ചാണ് സന്നദ്ധത അറിയിക്കേണ്ടത്. തുടര്‍ന്ന് റെഡ്ക്രസന്‍റ് പ്രതിനിധികള്‍ നിര്‍ദേശിക്കുന്ന വാട്ട്സ് ആപ്പ് നമ്പറില്‍ നല്‍കാനുദ്ദേശിക്കുന്ന ഫര്‍ണീച്ചറുകളുടെ ചിത്രം അയക്കണം. ചിത്രങ്ങള്‍ വിലയിരുത്തി ഉപയോഗയോഗ്യമെന്ന് ബോധ്യമായാല്‍ ദിവസം മുന്‍കൂട്ടി അറിയിച്ച് വീട്ടിലത്തെി ഫര്‍ണീച്ചര്‍ സ്വീകരിക്കും. ഈ ഫര്‍ണീച്ചറുകള്‍ അത്യാവശ്യക്കാരായ ആളുകള്‍ക്ക് എത്തിക്കാനാണ് അടുത്ത സംവിധാനം. ആവശ്യക്കാര്‍ 800733 എന്ന നമ്പറില്‍ ബന്ധപ്പെട്ടാല്‍ ശേഖരത്തിലെ ചിത്രങ്ങള്‍ അയച്ചു കൊടുക്കും. ഇതില്‍ നിന്ന് വേണ്ടതു നോക്കി അവര്‍ക്ക് തെരഞ്ഞെടുക്കാം. ഇ.ആര്‍.സി സെന്‍ററുകളിലത്തെിയും ഫര്‍ണീച്ചറുകളുടെ പട്ടിക നോക്കാം. വീടുകളില്‍ നിന്നാണ് ഇതു വരെ ഫര്‍ണീച്ചറുകള്‍ ശേഖരിച്ചിരുന്നതെങ്കില്‍ ഇനി മുതല്‍ ഹോട്ടലുകളില്‍ നിന്നും ശേഖരിക്കാന്‍ നടപടികളാരംഭിച്ചതായി പദ്ധതി മാനേജര്‍ സുല്‍ത്താന്‍ അല്‍ ഷേഹി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.