ആവേശമാകാൻ ‘മിസ്റ്റർ മാവേലി’ മത്സരവും ‘ഓണപ്പെൺപോരും’; നെസ്റ്റോയുടെ ഓണപ്പൂരം ഇന്ന് ഷാർജ മിയാ മാളിൽ

ഷാർജ: നെസ്റ്റോയുടെ ‘എന്നോണം നെസ്റ്റോണം’ ഓണാഘോഷങ്ങളുടെ ഭാഗമായി നെസ്റ്റോ ഹൈപ്പർമാർക്കറ്റ് സംഘടിപ്പിക്കുന്ന വിപുലമായ ‘ഓണപ്പൂരം’ ശനിയാഴ്ച ഷാർജ മിയാ മാളിൽ നടക്കും. വൈകുന്നേരം ആറിന് മാവേലി മന്നന്മാരുടെ മാസ്സ് എൻട്രിയോടെ ‘ഈസ്റ്റേൺ മിസ്റ്റർ മാവേലി’ മത്സരം അരങ്ങേറും. മേളക്ക്​ ഹരമേകാൻ രാത്രി എട്ടിന് ‘ഡിസേർട്​സ്​ ബീറ്റ്​സ്​’ അവതരിപ്പിക്കുന്ന ഫ്യൂഷൻ പരിപാടിയും ഉണ്ടായിരിക്കും. തുടർന്ന് സ്ത്രീകളുടെ ആവേശകരമായ വടംവലി മത്സരമായ ‘ഈസ്റ്റേൺ ഓണപ്പെൺപോര്’ നടക്കും.

ഇരുവിഭാഗം മത്സരങ്ങളിലും വിജയികൾക്ക് ആകർഷകമായ സമ്മാനങ്ങളാണ് നെസ്റ്റോ ഒരുക്കിയിരിക്കുന്നത്. ഒന്നാം സ്ഥാനക്കാർക്ക് 3,000 ദിർഹം വിലമതിക്കുന്ന നെസ്റ്റോ ഗിഫ്റ്റ് വൗച്ചറാണ്​ സമ്മാനം. രണ്ടാം സ്ഥാനക്കാർക്ക് 2,000 ദിർഹമിന്‍റെയും മൂന്നാം സ്ഥാനക്കാർക്ക് 1,000 ദിർഹമിന്‍റെയും ഗിഫ്റ്റ് വൗച്ചറുകൾ ലഭിക്കും. മത്സരങ്ങളിൽ പങ്കെടുക്കുന്ന എല്ലാവർക്കും ഉറപ്പായ സമ്മാനങ്ങൾക്കു പുറമെ നിരവധി മറ്റ് സമ്മാനങ്ങളും ഒരുക്കിയിട്ടുണ്ട്.

ചെണ്ടമേളത്തിന്‍റെ താളത്തിൽ കുടുംബാംഗങ്ങൾക്കും സുഹൃത്തുക്കൾക്കുമൊപ്പം ഓണാഘോഷത്തിന്‍റെ ആവേശം പങ്കിടാൻ അവസരമൊരുക്കുന്ന പരിപാടിയിലേക്ക് ഏവരെയും നെസ്റ്റോ മാനേജ്​മെന്‍റ്​ സ്വാഗതം ചെയ്തു.

Tags:    
News Summary - Nesto's Onappuram today at Sharjah's Mia Mall

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.