നെസ്റ്റോ സൂപ്പർ കപ്പിന് ഇന്ന് കിക്കോഫ്; എട്ടു ടീമുകൾ കൊമ്പുകോർക്കും
ഷാർജ: പ്രവാസി കളിപ്രേമികളെ ആവേശത്തിലാക്കി വീണ്ടും നെസ്റ്റോ സൂപ്പർ കപ്പ് ഫുട്ബാൾ ടൂർണമെന്റിന് വിസിൽ മുഴങ്ങുന്നു. ആറാമത് സീസൺ, 13ന് ശനിയാഴ്ച ഷാർജയിലെ അജ്മാൻ-ഉമ്മുൽഖുവൈൻ റോഡിലുള്ള അൽ ഹംറിയ കൾചറൽ ആൻഡ് സ്പോർട്സ് ക്ലബ് സ്റ്റേഡിയത്തിലാണ് നടക്കുന്നത്.
വൈകീട്ട് ആറിനാണ് കിക്കോഫ്. കേരള എക്സ്പാക്ട്സ് ഫുട്ബാൾ അസോസിയേഷനു കീഴിലുള്ള പ്രമുഖരായ ഏഴു ടീമുകളെ കൂടാതെ നെസ്റ്റോ ഗ്രൂപ്പിന്റെ ഒഫീഷ്യൽ ടീമായ നെസ്റ്റോ എഫ്.സിയും ടൂർണമെന്റിൽ ബൂട്ടുകെട്ടും.
സക്സസ് പോയന്റ് കോളജ്, ഓവർസീസ് ലൂബ്രിക്കന്റ്സ്, അബ്രികോ ഫ്രൈറ്റ്, വോൾഗ എഫ്.സി, ഗ്ലോബ് ട്രക്കേഴ്സ്, എസ്സ ഗ്രൂപ്, ഫ്രാൻ ഗൾഫ് അഡ്വക്കേറ്റ്സ് എന്നിവയാണ് മറ്റു പ്രമുഖ ടീമുകൾ.
സ്റ്റേഡിയത്തിലേക്ക് പ്രവേശനം സൗജന്യമാണ്. കൂടാതെ, കാണികൾക്ക് വിലയേറിയ സമ്മാനങ്ങൾ സ്വന്തമാക്കാനും റിഫ്രഷ്മെന്റ് സൗകര്യങ്ങളും സ്റ്റേഡിയത്തിൽ ഒരുക്കിയിട്ടുണ്ടെന്ന് സംഘാടകർ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.