Posted On
date_range Updated On
date_range മത്സരമേളങ്ങളുമായി നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ പൊന്നോണം ആഘോഷം
ഷാർജ: അറബ് മാളിലെ നെസ്റ്റോ ഹൈപ്പർ മാർക്കറ്റിൽ വർണപ്പൊലിമയോടെ ‘മലബാർ അടുക്ക ള പൊന്നോണം 2019’ പരിപാടികൾ അരങ്ങേറി. പായസ മത്സരം, പച്ചമുളക് തീറ്റ മത്സരം, ഫാഷൻ ഷോ, നൃത്തം, ഗാനാലാപനം തുടങ്ങി വിവിധ പരിപാടികൾ നടന്നു.
പായസ മത്സരത്തിൽ അവിയൽ പായസം ഒരുക്കിയ ജസീന ജാബിർ, പച്ച പപ്പായ പായസം ഒരുക്കിയ ഷിബിന സലീം, ആരോഗ്യ അട ഒരുക്കിയ സൈഫീന ഉബൈദ് എന്നിവർ ജേതാക്കളായി. കുട്ടികളുടെ ഫാഷൻ ഷോയിൽ ഇശൽ, രുദ്ര, ക്ഷേത്ര എന്നിവർ സമ്മാനം നേടി. കാണാനെത്തിയവർക്കെല്ലാം വിവിധ രുചികളിലെ പായസം ആസ്വദിക്കാൻ അവസരവും ഒരുക്കിയിരുന്നു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.