ഷാർജ: മേഖലയിൽ സംഘർഷം തുടരുന്ന സാഹചര്യത്തിൽ രാജ്യത്തെ സംരക്ഷിക്കുന്നതിലും മുഴുവൻ ജനങ്ങളുടെയും സുരക്ഷയും സ്ഥിരതയും ഉറപ്പു നൽകുന്നതിലും യു.എ.ഇ ഭരണാധികാരികൾ നടത്തുന്ന അചഞ്ചലമായ ശ്രമങ്ങൾക്ക് നന്ദി അറിയിച്ച് പ്രമുഖ ഹൈപ്പർ മാർക്കറ്റ് ശൃംഖലയായ നെസ്റ്റോ ഗ്രൂപ്പ്.
‘ഒരു നാട്. നിരവധി മനസുകൾ, നമ്മുടെ രാഷ്ട്രത്തിന് ഐക്യദാർഢ്യം, ഈദ് നമുക്ക് ഒന്നായി ആഘോഷിക്കാം’ എന്ന സന്ദേശത്തോടെ രാജ്യത്തെ നിർവചിക്കുന്ന ഐക്യത്തിന്‍റെയും പ്രതിരോധ ശേഷിയുടെയും ആത്മാവിനെ ഉയർത്തിപ്പിടിക്കാം.
രാഷ്ട്രത്തോടൊപ്പം നിൽക്കാനും കരുതലോടെയും ഉത്തരവാദിത്തോടെയും ഐക്യത്തോടെയും സമൂഹങ്ങളെ സേവിക്കാനുമുള്ള തങ്ങളുടെ ആത്മാർഥത ഒരിക്കൽ കൂടി ഉറപ്പിച്ചുകൊണ്ട് എല്ലാവർക്കും സമാധാനപരമായ ഈദാശംസകൾ നേരുന്നു -പ്രസ്താവനയിൽ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.