Posted On
date_range Updated On
date_range ഹൃദയാഘാതം: കണ്ണൂർ ചെറുകുന്ന് സ്വദേശി അജ്മാനിൽ നിര്യാതനായി
അജ്‌മാൻ: കണ്ണൂർ ചെറുകുന്ന് സ്വദേശി സൈനബ മൻസിലിൽ മുഹമ്മദ് അഷ്റഫ് (49) ഹൃദയാഘാതം മൂലം അജ്മാനിൽ നിര്യാതനായി. ഇദ്ദേഹം ഓടിച്ചിരുന്ന വാഹനത്തിൽ അജ്‌മാനിലെ സനയ്യയിൽ വെച്ച് ഞായറാഴ്ച്ച വൈകീട്ട് മരിച്ച നിലയിൽ കണ്ടെത്തുകയായിരുന്നു. 25 വർഷമായി അൽ റവാബി ഡയറിയിൽ ജോലി ചെയ്ത് വരികയായിരുന്നു.
പിതാവ് കുഞ്ഞഹമ്മദ് കണ്ണപ്പുറത്ത് വളപ്പിൽ, മാതാവ് സൈനബ പറയന്തറ വളപ്പിൽ. അൽ ഐനിലുള്ള അബ്ദുൽ സലാം പി.വി, റംല പി.വി, നാട്ടിലുള്ള മുസ്തഫ പി.വി, സമീറ പി.വി, സഫിയ പി.വി എന്നിവർ സഹോദരങ്ങളാണ്. അജ്‌മാൻ കെ.എം.സി.സി പ്രസിഡന്റ് സൂപ്പി പാതിരപ്പറ്റ, അഷ്റഫ് താമരശ്ശേരി എന്നിവരുടെ നേതൃത്വത്തിൽ നടപടിക്രമങ്ങൾ പൂര്‍ത്തീകരിച്ച് മയ്യിത്ത് നാട്ടിലേക്ക് കൊണ്ടുപോകും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.