ഷാഹുൽ ഹമീദ്
Posted On
date_range Updated On
date_range ചാവക്കാട് സ്വദേശി അജ്മാനിൽ നിര്യാതനായി
അജ്മാൻ: തൃശൂർ ചാവക്കാട് തിരുവത്ര പുത്തൻ കടപ്പുറം സെന്ററിൽ താമസിക്കുന്ന ആലുങ്ങൽ ഖാലിദിന്റെ മകൻ ഷാഹുൽ ഹമീദ് (54) അജ്മാനിൽ ഹൃദയാഘാതം മൂലം നിര്യാതനായി. ചൊവ്വാഴ്ച വൈകീട്ട് നെഞ്ചുവേദന അനുഭവപ്പെടുകയായിരുന്നു. ഉടൻ അടുത്തുള്ള ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മാതാവ്: സുഹ്റ. ഭാര്യ: റംല. മൃതദേഹം നടപടിക്രമങ്ങൾ പൂർത്തീകരിച്ച് നാട്ടിലേക്ക് കൊണ്ടുപോകുമെന്ന് ബന്ധുക്കൾ അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.