ഇബ്രാഹിം
Posted On
date_range Updated On
date_range നാട്ടിക സ്വദേശി യു.എ.ഇയിൽ നിര്യാതനായി
ഉമ്മുല്‍ഖുവൈന്‍: പരേതനായ നാട്ടിക കാവുങ്ങൽ ഹൈദ്രോസിെൻറ മകൻ ഇബ്രാഹിം (57) ഹൃദയാഘാതംമൂലം നിര്യാതനായി. യു.എ.ഇ നാട്ടിക മഹല്ല് വെൽഫെയർ കമ്മിറ്റി വൈസ് ചെയർമാനും അബൂദബി കമ്മിറ്റിയുടെ പ്രധാനികളില്‍ ഒരാളുമായിരുന്നു.
മൂന്നു പതിറ്റാണ്ടോളം അബൂദബിയിലെ മത, സാമുദായിക സാംസ്‌കാരിക രംഗത്തെ നിറസാന്നിധ്യമായിരുന്നു. മൃതദേഹം നടപടികള്‍ പൂർത്തിയാക്കി നാട്ടിലെത്തിച്ചു. ഖബറടക്കം ശനിയാഴ്ച രാവിലെ എട്ടിന് നാട്ടിക മഹല്ല് ജമാഅത്ത് പള്ളി ഖബർസ്ഥാനിൽ. എം.എ. യൂസുഫലിയുടെ ഇടപെടലാണ് മൃതദേഹം നാട്ടിലേക്ക് കൊണ്ടുപോകുന്നത് എളുപ്പമാക്കിയത്. ഭാര്യ: നസീന. മക്കൾ: അജ്മൽ, അസ്‌ന. ഇബ്രാഹിമിെൻറ നിര്യാണത്തിൽ നാട്ടിക എക്സ്പാര്‍ട്സ് അസോസിയേഷനും ഉമ്മുല്‍ഖുവൈന്‍ ഇന്ത്യന്‍ അസോസിയേഷനും അനുശോചനം അറിയിക്കുന്നതായി സജാദ് നാട്ടിക അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.