അബൂദബി: യെമനില്‍ രക്തസാക്ഷികളായ രണ്ട് യു.എ.ഇ സൈനികരുടെയും മൃതദേഹം ഖബറടക്കി. സൗദി അറേബ്യയുടെ നേതൃത്വത്തിലുള്ള അറബ് സഖ്യസേന യെമനില്‍ നടത്തുന്ന പ്രത്യാശ പുന$സ്ഥാപന ദൗത്യത്തില്‍ പങ്കാളികളായിരുന്ന നദീര്‍ മുബാറക് ഈസ സുലൈമാന്‍, സുലൈമാന്‍ മുഹമ്മദ് സുലൈമാന്‍ ആല്‍ ദുഹൂരി എന്നിവരുടെ മൃതദേഹങ്ങളാണ് ഖബറടക്കിയത്. ഹൃദയാഘാതം കാരണമാണ് ഇരുവരും മരിച്ചത്.
വെള്ളിയാഴ്ച സൈനിക വിമാനത്തിലാണ് മൃതദേഹങ്ങള്‍ അബൂദബിയിലത്തെിച്ചത്. അതേ ദിവസം തന്നെ ഖബറടക്കം നടത്തുകയായിരുന്നു. അല്‍ വഖ്റയിലെ സൈഫ് അല്‍ ഫലാസി മസ്ജിദിലെ മയ്യിത്ത് നമസ്കാരത്തിന് ശേഷം നദീര്‍ മുബാറക് ഈസ സുലൈമാന്‍െറ മൃതദേഹം അല്‍ ഖുസൈസിലെ ഖബര്‍സ്ഥാനിലേക്ക് കൊണ്ടുപോയി. സുലൈമാന്‍ മുഹമ്മദ് സുലൈമാന്‍ ആല്‍ ദുഹൂരിയുടെ മൃതദേഹം ദിബ്ബ അല്‍ ഹിസ്ന്‍ ഖബര്‍സ്ഥാനിലാണ് മറവ് ചെയ്തതത്. ശൈഖ് റാശിദ് പള്ളിയിലായിരുന്നു മയ്യിത്ത് നമസ്കാരം.
ദുബൈ കിരീടാവകാശി ശൈഖ് ഹംദാന്‍ ബിന്‍ മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം സൈനികരുടെ മരണത്തില്‍ അനുശോചിച്ചു. നദീര്‍ മുബാറക് ഈസ സുലൈമാന്‍െറ മരണത്തില്‍ അനുശോചിച്ച് ദുബൈയിലെ വഖ്റയില്‍ നടത്തിയ യോഗത്തില്‍ പങ്കെടുത്ത ശൈഖ് ഹംദാന്‍ രക്തസാക്ഷിയുടെ ബന്ധുക്കളെ ആശ്വസിപ്പിച്ചു. രാഷ്ട്രത്തിന് വേണ്ടി വിശ്വസ്തതയോടെ സേവനമനുഷ്ടിക്കുന്ന സൈനികരില്‍ അദ്ദേഹം അഭിമാനം പ്രകടിപ്പിച്ചു. നമ്മുടെ സൈനികര്‍ മറ്റുള്ളവരുടെ മുറിവുണക്കാനും സമാധാനവും സന്തോഷവും പുന$സ്ഥാപിക്കാനും ജീവന്‍ നല്‍കുന്നവരാണ്. അവര്‍ ജനങ്ങളുടെയും ചരിരതത്തിന്‍െറ അഭിമാനമാണെന്നും ശൈഖ് ഹംദാന്‍ കൂട്ടിച്ചേര്‍ത്തു.
സുലൈമാന്‍ മുഹമ്മദ് സുലൈമാന്‍ ആല്‍ ദുഹൂരിയുടെ കുടുംബാംഗങ്ങളെ സുപ്രീം കൗണ്‍സില്‍ അംഗവും ഷാര്‍ജ ഭരണാധികാരിയുമായ ശൈഖ് ഡോ. സുല്‍ത്താന്‍ ബിന്‍ മുഹമ്മദ് ആല്‍ ഖാസിമി അനുശോചനമറിയിച്ചു.
ദിബ്ബ അല്‍ ഹിസ്നില്‍ നടന്ന അനുശോചന യോഗത്തില്‍ അദ്ദേഹം സൈനികര്‍ക്ക് വേണ്ടി പ്രാര്‍ഥന നടത്തി.
സൈനികരുടെ മരണത്തില്‍ അനുശോചിച്ച് യു.എ.ഇ പ്രസിഡന്‍റ് ശൈഖ് ഖലീഫ ബിന്‍ സായിദ് ആല്‍ നഹ്യാന്‍, യു.എ.ഇ വൈസ് പ്രസിഡന്‍റും പ്രധാനമന്ത്രിയും ദുബൈ ഭരണാധികാരിയുമായ ശൈഖ് മുഹമ്മദ് ബിന്‍ റാശിദ് ആല്‍ മക്തൂം, അബൂദബി കിരീടാവകാശിയും യു.എ.ഇ സായുധ സേനാ ഡെപ്യൂട്ടി സുപ്രീം കമാന്‍ഡറുമായ ജനറല്‍ ശൈഖ് മുഹമ്മദ് ബിന്‍ സായിദ് ആല്‍ നഹ്യാന്‍ എന്നിവര്‍ക്ക് ഖത്തര്‍ അമീര്‍ ശൈഖ് തമീം ബിന്‍ ഹമദ് ആല്‍ഥാനി സന്ദേശമയച്ചു. ഖത്തര്‍ ഉപ അമീര്‍ ശൈഖ് അബ്ദുല്ല ബിന്‍ ഹമദ് ആല്‍ ഥാനി, പ്രധാനമന്ത്രിയും ആഭ്യന്തര മന്ത്രിയുമായ ശൈഖ് അബ്ദുല്ല ബിന്‍ നാസര്‍ ബിന്‍ ഖലീഫ ആല്‍ ഥാനി എന്നിവും യു.എ.ഇ നേതാക്കള്‍ക്ക് അനുശോചന സന്ദേശമയച്ചു.
രണ്ട് വര്‍ഷത്തോളമായി അറബ് സഖ്യസേന യെമനില്‍ സമാധാനം പുന$സ്ഥാപിക്കാനുള്ള ദൗത്യത്തിലാണ്. ഇതിനിടെ 90ഓളം യു.എ.ഇ സൈനികരാണ് രക്തസാക്ഷിത്വം വഹിച്ചത്.
യു.എ.ഇക്കും സൗദിക്കും പുറമെ ബഹ്റൈന്‍, ഈജിപ്ത്, ജോര്‍ദാന്‍, കുവൈത്ത്, ഖത്തര്‍, സെനഗല്‍, മൊറോക്കോ, സുഡാന്‍ രാജ്യങ്ങളും സഖ്യസേനയില്‍ അംഗങ്ങളാണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.