അബൂദബി: മാടായിയുടെ ജനകീയ ഡോ. മുബാറക് ബീവിയെ മാടായി കെ.എം.സി.സി ആദരിച്ചു. അബൂദബി മാടായി കെ.എം.സി.സിയുടെ പതിനഞ്ചാം വാർഷികത്തോടനുബന്ധിച്ച് അബൂദബി ഇന്ത്യൻ ഇസ്ലാമിക് സെൻററിൽ നടന്ന പൊതുസമ്മേളനത്തിലായിരുന്നു ആദരവ്.
വാർഷികാഘോഷത്തിെൻറ ഭാഗമായി സംഘടിപ്പിച്ച മാടായി ഫെസ്റ്റിലെ വിജയികൾക്ക് കെ.എം. ഷാജി, ഡീമാർ ഗ്രൂപ്പ് എം.ഡി എ.കെ. ജാഫർ, ഡോ. മുബാറക്ക് ബീവി വിജയികൾക്ക് ട്രോഫി നൽകി.
വാർഷിക സമ്മേളനം സംസ്ഥാന കെ.എം.സി.സി വൈസ് പ്രസിഡൻറ് വി.കെ. ഷാഫി ഉദ്ഘാടനം ചെയ്തു. മാടായി കെ.എം.സി.സി പ്രസിഡൻറ് എ.സി. അഷ്റഫ് അധ്യക്ഷത വഹിച്ചു. കെ.എം. ഷാജി മുഖ്യ പ്രഭാഷണം നടത്തി. എ.കെ. മാടായി, ഉസ്മാൻ കരപ്പാത്ത്, എ. ബീരാൻ എന്നിവർ സംസാരിച്ചു. മികച്ച സാമൂഹിക പ്രവർത്തകനുള്ള ഉപഹാരം അസീസ് കലിയാടന് കെ.എം ഷാജിയും ജി.സി.സി ഫോറൻസിക് സയൻസ് കോൺഫറൻസിൽ പങ്കെടുക്കാൻ ക്ഷണം ലഭിച്ച പഴയങ്ങാടി സ്വദേശി ഷഹീൻ മഹബൂബിനുള്ള ഉപഹാരം ഡോ. മുബാറക് ബീവിയും നൽകി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.