എം.പി. വീരേന്ദ്രകുമാർ
ദുബൈ: യു.എ.ഇ ജനതാ കൾച്ചറൽ സെന്‍റർ എം.പി. വീരേന്ദ്രകുമാർ അനുസ്മരണ സമ്മേളനം നടത്തി. കേരള രാഷ്ട്രീയത്തിലും ഇന്ത്യൻ രാഷ്ട്രീയത്തിലും സമാനതകളില്ലാത്ത നേതാവാണ് എം.പി. വീരേന്ദ്രകുമാർ എന്ന് അനുസ്മരണ സമ്മേളനം ഉദ്ഘാടനം ചെയ്ത് ഷാർജ ഇന്ത്യൻ അസോസിയേഷൻ മുൻ പ്രസിഡന്‍റ് അഡ്വ. വൈ.എ. റഹീം അഭിപ്രായപ്പെട്ടു. പ്രസിഡന്‍റ് പി.ജി. രാജേന്ദ്രൻ അധ്യക്ഷതയും വഹിച്ചു. തമ്മർ ഇൻ ഹോട്ടലിൽ സംഘടിപ്പിച്ച അനുസ്മരണത്തിൽ ടെന്നിസൻ ചേന്നപ്പള്ളി സ്വാഗതം പറഞ്ഞു.
എം.പി. വീരേന്ദ്രകുമാർ രാഷ്ട്രീയ നേതാവ് എന്നതിലുപരി സോഷ്യലിസ്റ്റ് ആശയങ്ങളെ ചേർത്തുവച്ചുകൊണ്ട് ഇന്ത്യൻ സാമൂഹിക രാഷ്ട്രീയ സാഹചര്യങ്ങളെ ദീർഘവീക്ഷണത്തോടെ നിരീക്ഷിച്ച എഴുത്തുകാരൻ കൂടിയായിരുന്നു എന്ന് അനുസ്മരണ പ്രഭാഷണം നടത്തിയ ഇ.കെ. ദിനേശൻ പറഞ്ഞു.
ഇന്ത്യയിൽ സംഭവിച്ചുകൊണ്ടിരിക്കുന്ന ഹിന്ദുത്വവൽക്കരണവും ജനാധിപത്യവിരുദ്ധ രാഷ്ട്രീയ സമീപനങ്ങളും മതേതരത്തിന് ഏറ്റ പരിക്കുകളെയും മുൻകൂട്ടി കാണാൻ കഴിഞ്ഞ എഴുത്തുകാരനാണ് വീരേന്ദ്രകുമാർ എന്ന് ദിനേശൻ ചൂണ്ടിക്കാട്ടി.
ചടങ്ങിൽ ജനതാ കൾച്ചറൽ സെന്‍റർ ഓവർസീസ് പ്രസിഡന്‍റ് ടി.ജെ. ബാബു, ബിജു സോമൻ, പ്രഭാകരൻ പയ്യന്നൂർ, കവി കെ. ഗോപിനാഥൻ, ദിവ്യമണി, ഒ.പി. വിശ്വംഭരൻ, പ്രജിത്ത് ലാൽ, ഹരിലാൽ എന്നിവർ സംസാരിച്ചു. മണി നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.