Posted On
date_range Updated On
date_range റാസൽഖൈമ- ദുബൈ: ഇനി കൂടുതൽ ബസുകൾ
ദുബൈ: റാസൽഖൈമ- ദുബൈ യാത്ര എളുപ്പമാക്കാൻ തിങ്കളാഴ്ച മുതൽ കൂടുതൽ ബസുകൾ ഏർപ്പെടുത്തി. റാസൽഖൈമയിൽ നിന്ന് ദുബൈയിലേക്കും, തിരിച്ചും ദിവസം 19 ബസുകൾ സർവീസ് നടത്തുമെന്ന് റാസൽഖൈമ ട്രാൻസ്പോർട്ട് അതോറിറ്റി അറിയിച്ചു. റാസൽഖൈമയിൽ താമസിച്ച് ദുബൈയിൽ ജോലി ചെയ്യുന്നവർ ഉൾപ്പെടെ നിരവധി പ്രവാസികൾക്ക് ആശ്വാസമാണ് പുതിയ ബസ് സർവീസുകൾ.
റാസൽഖൈമക്കും, ദുബൈക്കുമിടയിൽ നേരിട്ട് സർവീസ് നടത്തുന്ന ആറ് എക്സ്പ്രസ് ബസുകളുണ്ടാവും. റാസൽഖൈമയിൽ നിന്ന് ദുബൈയിലേക്കുള്ള ആദ്യ ബസ് പുലർച്ചെ അഞ്ച് മണിക്ക് പുറപ്പെടും. ദുബൈയിൽനിന്ന് രാത്രി 11.30ന് ലാസ്റ്റ് ബസ് ലഭിക്കും വിധമാണ് പുതിയ സമയക്രമം. ദുബൈയിൽ നിന്ന് ആദ്യ ബസ് രാവിലെ ഏഴരക്ക് പുറപ്പെടും.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.