ദുബൈ: ദേശീയ ടെലികോം കമ്പനി ഇത്തിസലാത്ത് 5ജി നെറ്റ് വർക്കിലേക്ക് മാറുന്നതിനു മുന്നോടി യായി ബുർജ് ഖലീഫയിൽ ഒരു ചരിത്രം കൂടി പിറന്നു.
അത്യാധുനിക സാങ്കേതികവിദ്യകൾ ആദ്യ ം സ്വന്തമാക്കുന്ന യു.എ.ഇയുടെ 5ജി നെറ്റ് വർക്കിലേക്കുള്ള മാറ്റത്തിന് മുന്നോടിയായി ബുർ ജ് ഖലീഫയിൽ നിന്നുള്ള അതിവേഗ വീഡിയോ കാൾ ചെയ്തത് ലോകത്തിന് മുന്നിൽ തലയുയർത്തി നിൽ ക്കുന്ന ബുർജ്ഖലീയിൽ വെച്ച്. അബൂദബിയിലെ ഇത്തിസലാത്ത് ഹെഡ് ക്വാട്ടേഴ്സിലേക്കാണ് ആദ്യ വീഡിയോ കോൾ പ്രവഹിച്ചതെന്ന് പിന്നീട് ടെലികോം കമ്പനി സമൂഹമാധ്യമത്തിൽ കുറിച്ചു.
മിന മേഖലയിൽ ആദ്യമായി 5ജി നെറ്റ് വർക്കും 5ജി സേവനങ്ങളും നല്കുന്ന ടെലികോം കമ്പനിയാകുമെന്ന് ഇത്തിസലാത്ത് നേരത്തെ പ്രഖ്യാപിച്ചിരുന്നു. 1 മില്ലിസെക്കന്റിൽ 1 ജിബിപിഎസ് വേഗതയിലും വളരെ താഴ്ന്ന ലേറ്റൻസിയിലും ഉപഭോക്താക്കൾക്ക് ഇൻറർനെറ്റ് സൗകര്യമൊരുക്കുകയാണ് ഇത്തിസലാത്തിെൻറ ലക്ഷ്യം.
4 ജിയേക്കാൾ 20 മടങ്ങ് വേഗതയും തീവ്രത കുറഞ്ഞ ലേറ്റന്സിൻസിയും 5ജി ഉറപ്പ് നല്കുന്നു. 5ജി സേവന ഉപയോക്താക്കൾക്ക് 4000 റെസലൂഷന്‍ വീഡിയോകൾ തത്സമയം നല്കാൻ കഴിയും. മാത്രമല്ല, യാതൊരു വിധ തടസ്സങ്ങളോ, താമസമോ ഇല്ലാതെ എപ്പോൾ വേണമെങ്കിലും എവിടെ നിന്നും അതിവേഗത്തിൽ വീഡിയോ ലഭ്യമാകുമെന്നതാണ് വലിയ നേട്ടങ്ങളിലൊന്ന്.
രാജ്യത്താകെ 5ജി നെറ്റ് വർക്ക് ഇൗവർഷം തന്നെ വ്യാപിപ്പിക്കുന്നതിനായി 1000 5ജി ടവറുകൾ നിർമിക്കും. ഇത്തിസലാത്ത് 2014 വർഷത്തിലാണ് 5ജി നെറ്റ് വർക്ക് നിർമാണം തുടങ്ങിയത്. ഇത്തിസലാത്ത് വഴി സെഡ് ടി ഇ ആക്സോൺ 10 പ്രോ 5ജി ഫോണുകളിലാണ് തുടക്കത്തിൽല് സൗകര്യം ലഭിക്കുക.
ഈ വർഷം തന്നെ ലോകത്തിലെ മുൻനിര കമ്പനികളുടെ 5ജി ഫോണുകൾ ഇത്തിസലാത്ത് വിപണിയിലിറക്കിയേക്കും. ദുബായ് എക്സ്പോ 2020 -യിൽ അതിവേഗ 5 ജി സേവനം ലഭ്യമാക്കുന്നത് ഇത്തിസലാത്താണ്.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.