‘മ്മടെ തൃശൂരി’ന്റെ വാർഷിക പൊതുയോഗത്തിൽ പങ്കെടുത്തവർ
ദുബൈ: ‘മ്മടെ തൃശൂരി’ന്റെ വാർഷിക പൊതുയോഗവും പുതിയ സംഘടന ഭാരവാഹികളുടെ തിരഞ്ഞെടുപ്പും സംഘടിപ്പിച്ചു. ദുബൈ മാർക്കപോളോ ഹോട്ടലിൽ നടന്ന പൊതുയോഗത്തിൽ അനൂപ് അധ്യക്ഷത വഹിച്ചു. രശ്മി, സാജിത് എന്നിവർ യോഗത്തെ അഭിസംബോധന ചെയ്തു. സുനിൽ കാഞ്ചൻ ചടങ്ങിൽ മുഖ്യാതിഥിയായിരുന്നു. 2025-2026 പ്രവർത്തന കാലയളവിലേക്കുള്ള 45 അംഗ എക്സിക്യൂട്ടിവ് കമ്മിറ്റിയെയും ഭാരവാഹികളെയും ഐകകഠ്യേന തിരഞ്ഞെടുത്തു.
അനൂപ് അനിൽ ദേവൻ പ്രസിഡന്റായും, സുനിൽ ആലുങ്ങൽ ജനറൽ സെക്രട്ടറിയായും, രശ്മി രാജേഷ് ട്രഷററായും തിരഞ്ഞെടുക്കപ്പെട്ടു. സഹ ഭാരവാഹികളായി സജിത് ശ്രീധരൻ (സീനിയർ വൈസ് പ്രസിഡന്റ്), ഷഹീർ അബ്ദുറഹ്മാൻ, ഷാജു പഴയാറ്റിൽ എന്നിവരെ വൈസ് പ്രസിഡന്റുമാരായും, അസി ചന്ദ്രൻ, സുധീഷ്, അനിൽ അരങ്ങത്ത് എന്നിവരെ ജോ. സെക്രട്ടറിമാരായും, സന്ദീപ് മണപറമ്പിൽ, ദിൽജിത് സുരേഷ്, ബിനൽ ബാലൻ എന്നിവരെ ജോ. ട്രഷറർമാരായും തിരഞ്ഞെടുത്തു. കൂടാതെ മനീഷ്, വിഷ്ണു (ആർട്സ് സെക്രട്ടറി), ബിജു ഭാസ്കർ (സ്പോർട്സ് സെക്രട്ടറി), അഡ്വ. ബക്കർ അലി (ലീഗൽ അഡ്വൈസർ) എന്നിവരെയും തിരഞ്ഞെടുത്തു.
സംഘടനയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചുവരുന്ന ഈണം 2025, ‘മ്മടെ തൃശൂർ പൂരം’ എന്നീ മെഗാ ആഘോഷങ്ങളുടെ പ്രഖ്യാപനങ്ങളും നടന്നു. ആറിന്റെ ആറാട്ട് എന്ന ശീർഷകത്തിൽ പുതുമയും ഭംഗിയും ഒന്നിക്കുന്ന ആറാമത് മ്മടെ തൃശൂർ പൂരം ഡിസംബർ 2ന് ഇത്തിസലാത്ത് അക്കാദമിയിലാണ് അരങ്ങേറുക. പുതുമയും മനോഹാരിതയും കോർത്തിണക്കിയുള്ള അപൂർവ ദൃശ്യ ശ്രവ്യ വിരുന്നായിരിക്കും ഇത്തവണത്തെ പൂരമെന്ന് സംഘാടകർ കൂട്ടിച്ചേർത്തു. ആറിന്റെ ആറാട്ട് പൂരം 2025ന്റെ ആദ്യ പോസ്റ്റർ പ്രകാശനം മ്മടെ തൃശൂർ ഭാരവാഹികളായ അനൂപ് അനിൽ ദേവൻ, സുനിൽ ആലുങ്ങൽ, രശ്മി രാജേഷ്, സാജിദ്, ഷഹീർ, അസി ചന്ദ്രൻ, ഇക്വിറ്റി പ്ലസ് സുനിൽ കാഞ്ചൻ എന്നിവർക്കൊപ്പം മറ്റു ഭാരവാഹികളും ചേർന്ന് നിർവഹിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.