Posted On
date_range Updated On
date_range ഷാർജയിൽ സഹിഷ്ണുതാ മിനിത്തോൺ 23ന്
ഷാർജ: അബൂദബിയിൽ ആദ്യമായി നടത്തിയ സഹിഷ്ണുതാ മിനിത്തോണിന്റെ വിജയത്തിനു പിന്നാലെ റയാൻ ഇന്‍റർനാഷനൽ സ്കൂൾ ദ ുബൈ ഇന്ത്യൻ കോൺസുലേറ്റിന്റെ സഹകരണത്തോടെ ഷാർജയിലും കൂട്ടയോട്ടം സംഘടിപ്പിക്കുന്നു. 23ന് രാവിലെ ഏഴുമണിക്ക് സ്കൂൾ പരിസരത്ത് നിന്നാരംഭിക്കുന്ന ഒാട്ടം നെസ്റ്റോ ഹൈപ്പർമാർക്കറ്റ് ചുറ്റി ക്രിയേറ്റിവ് സ്കൂൾ വഴി റയാൻ സ്കൂളിൽ സമാപിക്കും.
കുട്ടികൾ, നിശ്ചയദാർഢ്യ വിഭാഗക്കാർ, മുതിർന്നവർ എന്നിവർക്കായി വ്യത്യസ്ത ദൂരത്തിലാണ് ട്രാക്ക് ഒരുക്കുന്നത്. http://tinyurl.com/rissharjah എന്ന ലിങ്ക് മുഖേനെ രജിസ്റ്റർ ചെയ്യാം.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.