അബൂദബി : തലസ്ഥാന നഗരിയിൽ ഒക്ടോബർ 15 മുതൽ ടോൾ ഗേറ്റുകൾ പ്രവർത്തനം ആരംഭിക്കുന്നതി നുമുമ്പ് പൊതുഗതാഗത ബസ് സർവീസുകൾ ഉപയോഗിക്കാൻ താമസക്കാരെ പ്രോത്സാഹിപ്പിക്കുന് നതിനായി നാൽപത് മിനിബസുകൾ നിരത്തിലിറക്കുന്നു. ടോൾഗേറ്റ് പ്രാബല്യത്തിലാവു മുമ്പ് പരിസ്ഥിതി സൗഹൃദ ബസുകൾ അബൂദബി പൊതുഗതാഗത നെറ്റ്വർക്കിെൻറ ഭാഗമായി അവതരിപ്പി ക്കും.
തലസ്ഥാന എമിറേറ്റിലെ ജനസംഖ്യയുടെ നാലു മുതൽ 11 ശതമാനം വരെ ജനങ്ങളാണ് നിലവിൽ പൊതുഗതാഗതം ഉപയോഗിക്കുന്നത്. ഈ എണ്ണത്തേക്കാൾ ഇരട്ടിയിലധികം ലക്ഷ്യമിട്ടാണ് 40 മിനി ബസുകൾ നിരത്തിലിറക്കുക. 25 യാത്രക്കാർക്ക് ഓരോ ബസുകളിലും സഞ്ചരിക്കാനാവും. പരിസ്ഥിതി സൗഹൃദ മിനിബസുകൾ സാധാരണക്കാർക്ക് സേവനം ഉറപ്പാക്കുന്നതിനൊപ്പം പുതിയ റൂട്ടുകളിലേക്ക് ബസ് സർവീസ് വ്യാപിപ്പിക്കുന്നതിനും കണക്റ്റിവിറ്റി വർധിപ്പിക്കുന്നതിനും സഹായിക്കും.
വലിയ ബസുകളിൽ യാത്രക്കാർക്ക് കയറുന്നതിനുള്ള ബുദ്ധിമുട്ടുകൾ ശ്രദ്ധയിൽ പെട്ടതായും പലപ്പോഴും വലിയ ബസിൽ ഒന്നോ രണ്ടോ യാത്രക്കാരെ മാത്രം കാണുകയും ചെയ്യുന്നു. ഇത്തരം സാഹചര്യങ്ങൾ ഒഴിവാക്കുന്നതിന് മിനി ബസ് സർവീസുകൾ നിരത്തിൽ സജീവമാകുന്നത് സഹായകമാകുമെന്ന് ഗതാഗത വകുപ്പ് പബ്ലിക് ഓപ്പറേഷൻസ് ഡയറക്ടർ ആർതീക് അൽ മസ്റൂഇ അറിയിച്ചു. ബസുകളുടെ വലിപ്പം കുറയുന്നത് വാഹനം പുറപ്പെടുന്നതു മുതൽ സർവീസ് അവസാനിക്കുന്നതുവരെ വേഗത്തിൽ സഞ്ചരിക്കാൻ കഴിയുമെന്നതും നേട്ടമായി അദ്ദേഹം ചൂണ്ടിക്കാട്ടി.
പുതിയ മിനിബസുകളിൽ 25 യാത്രക്കാരെ ഉൾക്കൊള്ളാൻ കഴിയും. ഭിന്നശേഷിക്കാർക്ക് വാഹനത്തിൽ വീൽചെയറുകൾ ഉപയോഗിക്കുന്നതിനുള്ള പ്രത്യേക പ്രവേശന സൗകര്യവും ഉണ്ടായിരിക്കും.സ്റ്റാൻഡേർഡ് മോഡലുകളേക്കാൾ വളരെ കുറഞ്ഞ േതാതിൽ കാർബൺ മോണോക്സൈഡ് അന്തരീക്ഷത്തിൽ പ്രസരണം ചെയ്യുന്നത് പരിസ്ഥിതി മലിനീകരണം തടയും. യൂറോ 6 എന്നറിയപ്പെടുന്ന എഞ്ചിനിലാണ് മിനി ബസുകളിൽ പ്രവർത്തിക്കുന്നത്. അന്തരീക്ഷ മലിനീകരണം കുറക്കാൻ വളരെ സഹായിക്കുമെന്നും അൽ മസ്റൂഇ ചൂണ്ടിക്കാട്ടി. ടോൾ ഗേറ്റുകൾ പ്രാബല്യത്തിലാകുന്നതിനു നാല് ദിവസം മുമ്പ് ഒക്ടോബർ 11ന് പരിസ്ഥിതി സൗഹൃദ മിനി ബസുകൾ നിരത്തിലിറക്കും. 4 ദിർഹം ടോൾ നിരക്ക് നൽകാതിരിക്കാൻ ആഗ്രഹിക്കുന്ന താമസക്കാർക്ക് തിരഞ്ഞെടുക്കാവുന്ന അവസരമാണ് 27 പുതിയ ബസുകളുടെ സേവനം. 2023ഓടെ അബുദാബി ഗതാഗത മേഖലയുടെ ബൃഹത്ത് പദ്ധതിയുടെ ഭാഗമാണിത്.
യു.എ.ഇയുടെ പ്രധാന സ്ഥലത്തെ അബുദാബി നഗരവുമായി ബന്ധിപ്പിക്കുന്ന പ്രധാന നാലു പാലങ്ങളിലാണ് ടോൾഗേറ്റുകൾ സ്ഥാപിക്കുന്നത്. ഈ വർഷം അൽ ഐനിലേക്ക് 20 ബസുകൾ കൂടി അവതരിപ്പിക്കാൻ ഐ.ടി.സി പദ്ധതിയിടുന്നു. അബൂദബി നഗരത്തിലേക്ക് എത്തുന്ന സ്വകാര്യ വാഹനങ്ങളുടെ എണ്ണവും ഗതാഗതക്കുരുക്ക് കുറക്കുന്നതിനും പുതിയ സൗകര്യം സഹായിക്കുമെന്നാണ് അധികൃതരുടെ വിലയിരുത്തൽ.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.