അബൂദബി: തലസ്ഥാന എമിറേറ്റിെൻറ സമ്പദ് വ്യവസ്ഥയുടെ വൈവിധ്യവത്കരണത്തിന് ഉതകുംവിധം വിപുലീകരിക്കുന്ന അബൂദബി അന്താരാഷ്ട്ര വിമാനത്താവളത്തിെല പുതിയ മിഡ്ഫീൽഡ് ടെർമിനൽ കോംപ്ലക്സിെൻറ (എം. ടി. സി) നിർമ്മാണം പൂർത്തിയായി. 19.1 ബില്യൺ ദിർഹം മുതൽമുടക്കി നിർമിച്ച ടെർമിനൽ ഈ വർഷാവസാനത്തോടെ കമ്മീഷൻ ചെയ്യാനാവും. തലസ്ഥാനത്തെ വ്യവസായങ്ങളുടെ വളർച്ചയെ വികസിപ്പിക്കുന്ന പ്രധാന മാർഗമാവും ഈ ടെർമിനലെന്നാണ് വിലയിരുത്തുന്നത്. കെട്ടിടം കമ്മീഷൻ ചെയ്യുന്നതിനു മുന്നോടിയായ പ്രവർത്തന പരിശോധന കഴിഞ്ഞ മാസാവസാനമാണ് നടത്തിയത്. 800ഓളം വളൻറിയർമാരും രണ്ട് ഇത്തിഹാദ് ജെറ്റുകളും പരിശോധനയിൽ ഭാഗമായതായി അധികൃതർ വെളിപ്പെടുത്തി.
പരീക്ഷണത്തിന്റെ ഭാഗമായി സന്നദ്ധ പ്രവർത്തകർ ടെർമിനലിൽ യാത്രക്കുള്ള സുരക്ഷാ ക്രമീകരണങ്ങൾ നടത്തി. തുടർന്നു ബാഗേജ് പരിശോധിച്ച് സാധാരണ യാത്രക്കാരെപ്പോലെ ഇവരെ വിമാനത്തിൽ കയറ്റുകയും ചെയ്തു. ഇത്തിഹാദ് എയർലൈൻസിെൻറ എയർബസ് എ 330-200, എ 330-300 എന്നീ രണ്ട് ജെറ്റുകളിൽ ലോഡിങ്, ഇന്ധനം നിറയ്ക്കൽ, സുരക്ഷാ പരിശോധന എന്നിവയുൾപ്പെടെ 80 മിനിറ്റ് ദൈർഘ്യമുള്ള യാത്രാ ഒരുക്കങ്ങളുടെ എല്ലാ ക്രമീകരണങ്ങളും ടെർമിനലിൽ വിജയകരമായി പൂർത്തിയാക്കി.ഇമിഗ്രേഷൻ ഡെസ്കുകൾ, സുരക്ഷാ നടപടികൾ, ബാഗേജ് കൈകാര്യം ചെയ്യൽ, കസ്റ്റംസ് പരിശോധനാ പ്രവർത്തനങ്ങൾ എന്നിവയുടെ മികവും വിലയിരുത്തി. വിജയകരമായ പരിശോധന വിമാനത്താവള അധികൃതർ ഔദ്യോഗികമായി പുറത്തുവിട്ടെങ്കിലും ഉദ്ഘാടന തീയതി ഇനിയും വെളിപ്പെടുത്തിയിട്ടില്ല.
പദ്ധതി കൈമാറ്റം ചെയ്യുന്നതിന്റെ പ്രാഥമിക നടപടിയാണ് എല്ലാ സുരക്ഷാ പരിശോധനകളും നടത്തിയുള്ള ടെർമിനലിെൻറ പ്രവർത്തന പരീക്ഷണം. യഥാർഥ പ്രവർത്തനരീതികൾ കുറ്റമറ്റതാണോയെന്ന് സൂക്ഷ്മമായി വിലയിരുത്തുകയാണ് ചെയ്തതെന്ന് അബൂദബി എയർപോർട്ട്സ് ചീഫ് എക്സിക്യൂട്ടീവ് ഓഫീസർ ബ്രയാൻ തോംസൺ അറിയിച്ചു. ടെർമിനലിെൻറ പ്രവർത്തന ശേഷിയും യാത്രാ നടപടിക്രമങ്ങളും സുരക്ഷിതവും വിജയകരമായും നടത്തിയെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി.
മികച്ച വാസ്തുശിൽപ മാതൃക
പുതിയ മിഡ്ഫീൽഡ് ടെർമിനൽ മികച്ച വാസ്തുശിൽപ മാതൃകയും എഞ്ചിനീയറിങ് വൈഭവത്തിെൻറ അടയാളവുമാണ്. തലസ്ഥാന നഗരിയുടെ തലപ്പൊക്കവും സൗന്ദര്യവും കൂടുതൽ വർധിപ്പിക്കുന്ന ഇൗ ടെർമിനൽ തുറക്കുന്നതോടെ മണിക്കൂറിൽ 8,500 യാത്രക്കാർക്ക് സുഗമവും സംതൃപ്തികരവുമായി യാത്ര ചെയ്യാനുള്ള സൗകര്യമൊരുങ്ങും. പ്രതിവർഷം ലക്ഷക്കണക്കിന് യാത്രക്കാർക്കും ദിനംപ്രതി അഞ്ചുലക്ഷം ബാഗുകൾക്കും ടെർമിനലിൽ സുഗമമായി കൈകാര്യം ചെയ്യാമെന്നതും നേട്ടമാണ്.
പ്രതിവർഷം 450 ലക്ഷത്തിലധികം യാത്രക്കാരെ ഉൾക്കൊള്ളാനാവുംവിധം അബൂദബി വിമാനത്താവളത്തിെൻറ ശേഷി പുതിയ ടെർമിനൽ തുറക്കുന്നതോടെ വർധിക്കും. പ്രതിവർഷം 200 ലക്ഷം യാത്രക്കാർക്ക് സേവനം നൽകാനുമാവും. മൊത്തം 7,42,000 ചതുരശ്ര മീറ്റർ വിസ്തീർണ്ണത്തോടെയാണ് എക്സ് എന്ന ഇംഗ്ലീഷ് അക്ഷരത്തിെൻറ ആകൃതിയിൽ ടെർമിനൽ രൂപകൽപ്പന ചെയ്തിരിക്കുന്നത്. കൂടുതൽ ഹോട്ടലുകൾ, ഷോപ്പുകൾ എന്നിവയും മിഡ്ഫീൽഡ് ടെർമിനൽ പദ്ധതിയുടെ ഭാഗമായി വിമാനത്താവളത്തിൽ സജ്ജമാവും.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.