മെഹ്ഫിൽ 2 ചെറുവത്തൂർ ഗ്ലോബൽ ഫെസ്റ്റിന്റെ ലോഗോ പ്രകാശനം ഷാർജ കെ.എം.സി.സി വൈസ് പ്രസിഡന്റ് ജമാൽ ബൈത്താൻ നിർവഹിക്കുന്നു
മെഹ്ഫിൽ 2 ചെറുവത്തൂർ ഗ്ലോബൽ ഫെസ്റ്റ്
ദുബൈ: ദുബൈ കെ.എം.സി.സി ചെറുവത്തൂർ പഞ്ചായത്ത് കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ 2025 ഫെബ്രുവരി 16ന് ദുബൈയിൽ നടത്തുന്ന മെഹ്ഫിൽ 2 ചെറുവത്തൂർ ഗ്ലോബൽ ഫെസ്റ്റിന്റെ സ്വാഗത സംഘം രൂപവത്കരണവും ലോഗോ പ്രകാശനവും നടന്നു. ഷബീറലി കൈതക്കാടിന്റെ അധ്യക്ഷതയിൽ ചേർന്ന യോഗം കാസർകോട് ജില്ല സെക്രട്ടറി എ.സി റഫീഖ് കാടങ്കോട് ഉദ്ഘാടനം ചെയ്തു.
ലോഗോ പ്രകാശനം ഷാർജ കെ.എം.സി.സി വൈസ് പ്രസിഡന്റ് ജമാൽ ബൈത്താൻ നിർവഹിച്ചു. യു.എ.ഇ കെ.എം.സി.സി ചെറുവത്തൂർ പഞ്ചായത്ത് പ്രസിഡന്റ് ടി.കെ.സി. അബ്ദുൽ ഖാദർ ഹാജി ആമുഖ ഭാഷണം നടത്തി.
ഉപദേശക കമ്മിറ്റി അംഗം സി. മുനീർ അൽ വഫ, ദുബൈ കെ.എം.സി.സി സംസ്ഥാന സെക്രട്ടറി അഫ്സൽ മെട്ടമ്മൽ, മണ്ഡലം നേതാക്കളായ എ.ജി.എ. റഹിമാൻ, പി.വി റാഷിദ്, വി.കെ. റഹീം കൈതക്കാട്, അജ്മാൻ കെ.എം.സി.സി തൃക്കരിപ്പൂർ മണ്ഡലം വൈസ് പ്രസിഡന്റ് കെ.എം. അബ്ദുൽ റഹിമാൻ, പഞ്ചായത്ത് പ്രസിഡന്റ് ടി.സി. മുഹമ്മദ് കുഞ്ഞി ഹാജി, അബൂദബി കെ.എം.സി.സി നേതാവ് സി.എച്ച്. മുഹമ്മദലി, ട്രഷറർ മുഹമ്മദലി ഹാജി ചെറുവത്തൂർ, ശാഫി തയ്യിൽ, ഫൈസൽ മൂപ്പൻ, ഷക്കീർ ടി.കെ. എന്നിവർ സംസാരിച്ചു. ജനറൽ സെക്രട്ടറി പി.എസ് ഷിഹാദ് സ്വാഗതവും ഓർഗനൈസിങ് സെക്രട്ടറി ഷുഹൈൽ മാടാപ്പുറം നന്ദിയും പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള് അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.