പണ്ടറക്കാട് മഹല്ല് പ്രവാസി കൂട്ടായ്മ നബിദിനവും
മൗലൂദ് സദസ്സും
Posted On
date_range Updated On
date_range നബിദിനാഘോഷം സംഘടിപ്പിച്ചു
ദുബൈ: പണ്ടറക്കാട് മഹല്ല് പ്രവാസി കൂട്ടായ്മ നബിദിനവും മൗലൂദ് സദസ്സും നടത്തി. ദുബൈ ദേര മാലിക്ക് റസ്റ്റാറന്റിൽ ഞായറാഴ്ച വൈകീട്ട് നടന്ന പരിപാടി അബ്ദുൽ സലാം ഉദ്ഘാടനം ചെയ്തു. യോഗത്തിൽ പി.എം.പി.കെ യു.എ.ഇ പ്രസിഡന്റ് തസ്ലിം കരീം അധ്യക്ഷത വഹിച്ചു.
സെക്രട്ടറി ഷാഹുൽ ഹമീദ് കാക്കശ്ശേരി സ്വാഗതം പറഞ്ഞു. പി.കെ. ശംസുദ്ദീൻ, ആർ.കെ. സുലൈമാൻ, പി.കെ. തസ്നിഫ്, ഷെരീഫ്, ഷൈജു റസാഖ്, എൻ.എ. നൗഷാദ് എന്നിവർ ആശംസകൾ നേർന്നു. ജംഷിദ് ജബ്ബാർ യോഗം നിയന്ത്രിച്ചു. വാജീദ് നന്ദി പറഞ്ഞു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.