ഷാര്‍ജ: ഷാര്‍ജ അന്താരാഷ്ട്ര പുസ്തകോത്സവത്തില്‍ മീഡിയ വണ്‍ ഒരുക്കിയ 'യു ആര്‍ ഓണ്‍ എയര്‍' എന്ന പരിപാടിയില്‍ വാര്‍ത്ത വായിക്കാനത്തെിയത് ആയിരത്തോളം വിദ്യാര്‍ഥികള്‍. മികച്ച രീതിയിലായിരുന്നു കുട്ടികളുടെ പ്രകടനമെന്ന് മീഡിയാ വണ്‍ പ്രതിനിധികള്‍ പറഞ്ഞു. 12ാം ക്ളാസ് വരെയുള്ള കുട്ടികള്‍ക്കാണ് മത്സരത്തില്‍ മാറ്റുരക്കാന്‍ അവസരം ഉണ്ടായിരുന്നത്. അവസാന ദിവസമായ ശനിയാഴ്ച വാര്‍ത്ത വായനക്ക് വന്‍ പങ്കാളിത്തമായിരുന്നു. മികച്ച പിന്തുണയാണ് രക്ഷിതാക്കളും സ്കൂള്‍ അധികൃതരും കുട്ടികള്‍ക്ക് നല്‍കിയത്. മികച്ച അവതരണം നടത്തിയ കുട്ടികളുടെ പ്രകടനം മീഡിയാ വണ്‍ സംക്ഷേപണം ചെയ്യുമെന്ന് മീഡിയാ വണ്‍ മിഡില്‍ ഈസ്റ്റ് ഹെഡ് എം.സി.എ നാസര്‍ പറഞ്ഞു.
വെള്ളിയാഴ്ചത്തെ മത്സരത്തില്‍ അനുശ്രീ ബാലകൃഷ്ണന്‍ (ഗ്രേഡ് 12, ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍), ജസ്ന മുജീബ് (ഗ്രേഡ് 10, ഇന്ത്യന്‍ സ്കൂള്‍ ഫുജൈറ), മുഹമ്മദ് സുഹൈല്‍ (ഗ്രേഡ് 12 ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ളീഷ് സ്കൂള്‍), ഫിദ അഹ്മദ് അമാനി (ഗ്രേഡ് 5, ന്യൂ ഇന്ത്യന്‍ മോഡല്‍ സ്കൂള്‍, ദുബൈ), ചെസ്ന ആന്‍ മാത്യു (ഗ്രേഡ് 5, ഷാര്‍ജ ഇന്ത്യന്‍ സ്കൂള്‍),നീന പര്‍വീന്‍ (ഗ്രേഡ് 9, ന്യൂ ഇന്ത്യന്‍ സ്കൂള്‍, ഉമ്മുല്‍ഖുവൈന്‍) ആഫ്രീന്‍ ഫാത്തിമ സാകിര്‍ (ഗ്രേഡ് 5, ഗള്‍ഫ് ഏഷ്യന്‍ ഇംഗ്ളീഷ് സ്കൂള്‍) എന്നിവര്‍ ജേതാക്കളായി.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.