Posted On
date_range Updated On
date_range ഉപയോഗിച്ച മാസ്ക്കുകളും കൈയുറകളും റോഡിലെറിഞ്ഞാൽ 1,000 ദിർഹം പിഴ
അബൂദബി: ഉപയോഗിച്ച ഫെയ്സ് മാസ്ക്കുകളും കൈയുറകളും റോഡിലും വഴിയോരത്തും പൊതു സ്ഥലങ്ങളിലും വലിച്ചെറിയുന്നതിനെതിരെ മുന്നറിയിപ്പുമായി അബൂദബി പൊലീസ്. സാമൂഹിക സുരക്ഷക്കും ആരോഗ്യ പാരിസ്ഥിതിക പ്രശ്നങ്ങൾക്കും ഭീഷണിയാവുന്ന കുറ്റകൃത്യമാണിത്. മുഖംമൂടിയും കൈയുറകളും അലസമായി റോഡിൽ വലിച്ചെറിയുന്നവർക്ക് 1,000 ദിർഹം പിഴ ചുമത്തും. വാഹനത്തിൽ നിന്ന് റോഡിൽ മാലിന്യം എറിയുന്ന ഡ്രൈവർമാർക്ക് 1,000 ദിർഹം പിഴക്കു പുറമെ ആറ് ട്രാഫിക് പോയൻറുകളും ശിക്ഷ നൽകുമെന്ന് അബൂദബി പൊലീസ് അറിയിച്ചു.
വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത് മാത്രമാണ്, മാധ്യമത്തിേൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.