ദുബൈയിലെ പള്ളികൾ തുറക്കാനൊരുങ്ങുന്നു, പാലിക്കണം ഇൗ അദബുകൾ

ദുബൈ: കൊറോണ പ്രതിരോധ പ്രവർത്തനങ്ങളുടെ ഭാഗമായി പ്രമുഖ പണ്ഡിതൻമാരുടെ വിദഗ്​ധ അഭിപ്രായങ്ങളുടെ വെളിച്ചത്തിൽ അടച്ചിട്ടിരുന്ന മസ്​ജിദുകൾ കർശന നിയന്ത്രണങ്ങളോടെ തുറന്നു കൊടുക്കാൻ ദുബൈ ഒരുങ്ങുന്നു. ഇതിനു മുന്നോടിയായി ദുബൈ ഒൗഖാഫ്​ പ്രതിനിധികൾ  പ്രധാന  പള്ളികൾ സന്ദർശിച്ച്​   സ്​ഥിതിഗതികളും സുരക്ഷാ ക്രമീകരണങ്ങളും വിലയിരുത്തുന്നുണ്ട്​. 

സുരക്ഷാ ക്രമീകരണങ്ങൾ കർശനമായി പാലിച്ച്​ പള്ളികൾ തുറക്കുവാനാണ്​ തീരുമാനം. പള്ളികളിൽ ഇതു സംബന്ധിച്ച നിർദേശങ്ങൾ അടങ്ങുന്ന പോസ്​റ്ററുകളും പതിക്കുന്നുണ്ട്​. എന്നു മുതൽ പള്ളികൾ തുറക്കും എന്ന കാര്യം അടുത്ത ദിവസങ്ങളിൽ അറിയാനാവും.ആദ്യഘട്ടത്തിൽ പള്ളിയുടെ ഒരു ഭാഗം മാത്രമാവും തുറക്കുക. സ്​ത്രീകളുടെ നമസ്​കാര ഇടം അടഞ്ഞു കിടക്കും. 12 വയസിന്​ താഴെയും 60 വയസിന്​ മുകളിലുമുള്ളവരുടെ സുരക്ഷയെ കരുതി പള്ളിയിൽ എത്തുന്നതിൽ നിന്ന്​ വിലക്കിയിട്ടുണ്ട്​.

ബാങ്ക്​ വിളി സമയത്തോടനുബന്ധിച്ച്​ മാത്രമേ വിശ്വാസികൾക്ക്​ പള്ളിയിൽ എത്താനാവൂ. സ്വന്തം മുസല്ലയുമായി വേണം നമസ്​കാരത്തിനെത്താൻ. മാസ്​കും ഗ്ലൗസും നിർബന്ധമാണ്​. ഒന്നര മീറ്റർ അകലത്തിൽ വേണം വിശ്വാസികൾ നമസ്​കാരത്തിനായി അണിനിരക്കാൻ. നിരകൾ തമ്മിലും സുരക്ഷിത അകലം വേണം. നേരത്തേ പള്ളിയിൽ വന്നിരിക്കുന്ന ശീലം താൽകാലികമായി അനുവദിക്കപ്പെടില്ല. ഇമാമൊന്നിച്ച്​ നടക്കുന്ന ഒൗദ്യോഗിക ജമാഅത്തിനു ശേഷം സംഘടിത നമസ്​കാരം പറ്റില്ല. നമസ്​കാര ശേഷം പള്ളിയിൽ തങ്ങുവാനോ വിശ്രമിക്കുവാനോ പറ്റില്ല. നമസ്​കാരം കഴിഞ്ഞാലുടൻ പള്ളികൾ അടച്ചിടും. ഹസ്​തദാനമോ ആലിംഗനമോ പാടില്ല. 

കോവിഡ്​ ബാധയുള്ളവരുമായി ഇടപഴകുന്നവർ മറ്റുള്ളവരുടെ സുരക്ഷ ഉറപ്പാക്കുന്നതിനായി പള്ളിയിൽ വരുന്നതിൽ നിന്ന്​ ഒഴിഞ്ഞു നിൽക്കണം. കടുത്ത അസുഖങ്ങൾ ഉള്ളവരും പ്രതിരോധ ശേഷി കുറഞ്ഞവരുമായ ആളുകൾ അവരവരുടെ സുരക്ഷയെക്കരുതിയും പളളിയിൽ വരുന്നത്​ ഒഴിവാക്കണം.

Tags:    
News Summary - masjid re open dubai gulf news

വായനക്കാരുടെ അഭിപ്രായങ്ങള്‍ അവരുടേത്​ മാത്രമാണ്​, മാധ്യമത്തി​േൻറതല്ല. പ്രതികരണങ്ങളിൽ വിദ്വേഷവും വെറുപ്പും കലരാതെ സൂക്ഷിക്കുക. സ്​പർധ വളർത്തുന്നതോ അധിക്ഷേപമാകുന്നതോ അശ്ലീലം കലർന്നതോ ആയ പ്രതികരണങ്ങൾ സൈബർ നിയമപ്രകാരം ശിക്ഷാർഹമാണ്​. അത്തരം പ്രതികരണങ്ങൾ നിയമനടപടി നേരിടേണ്ടി വരും.